തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെ തുടര്‍ന്ന് കൊല്ലം ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ നടത്തിയ പരസ്യ പ്രസ്താവനയെ മന്ത്രിസഭാ യോഗം വിമര്‍ശിച്ചു. കലക്ടറുടെ പരസ്യ പ്രസ്താവനകളില്‍ മന്ത്രിസഭ അതൃപ്തിയും രേഖപ്പെടുത്തി. വെടിക്കെട്ടപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പൊലീസിനാണെന്ന് ജില്ലാ കലക്ടര്‍ എ.ഷൈനാമോള്‍ റവന്യുമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യവെയാണ് കലക്ടര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. ജില്ലാ കലക്ടര്‍ എ.ഷൈനാമോളുടെ പരസ്യ പ്രസ്താവനയില്‍ പൊലീസ് തലപ്പത്തുള്ളവര്‍ക്കും അമര്‍ഷം. സ്വന്തം വീഴ്ച മറച്ചുവയ്ക്കുന്നതിനാണ് കമ്മീഷണറെ കുറ്റപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ആനുകൂല്യം ഷൈനമോള്‍ മുതലാക്കുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. പൊലീസിന്റെ അതൃപ്തി ആഭ്യന്തരവകുപ്പിനെ അറിയിച്ചു.