ബാംഗ്ലൂര്‍: ഐപിഎല്‍ ഒമ്പതാം സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് വിജയത്തുടക്കം. മത്സരത്തില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ റോയല്‍ ചാലഞ്ചേഴ്‌സ് 45 റണ്‍സിന് തോല്‍പ്പിച്ചു. 20 ഓവറില്‍ നാല് വിക്കറ്റിന് 228 റണ്‍സ് എന്ന റണ്‍മല താണ്ടിയ ഹൈദരാബാദ് സംഘത്തിന് 20 ഓവറില്‍ ആറ് വിക്കറ്റിന് 182 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (75) എ.ബി ഡിവില്ലിയേഴ്‌സും (82) അടിച്ചുതകര്‍ത്തു നേടിയ ഇടിവെട്ട് അര്‍ധ സെഞ്ച്വറികളുടെയും അവസാന ഓവറുകളില്‍ സര്‍ഫറാസ് ഖാന്റെ (പത്ത് പന്തില്‍ 35) അസാമാന്യ പ്രകടനത്തിന്റെയും മികവിലാണ് ബാംഗ്ലൂര്‍ 227 റണ്‍സ് എടുത്തത്. ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 25 പന്തില്‍ 58 റണ്‍സ് നേടി.ആശിഷ് റെഡി 32 റണ്‍സ് സ്വന്തമാക്കി. ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ 22 റണ്‍സുമായി പുറത്താവാതെ നിന്നു. ശിഖര്‍ ധവാന്‍ എട്ട് റണ്‍സ് മാത്രം കരസ്ഥമാക്കി പതിവ് തെറ്റിക്കാതെ മടങ്ങി.