കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പൊലീസിനെന്ന്് ജില്ലാ കലക്ടര്‍ എ.ഷൈനാമോളുടെ റിപ്പോര്‍ട്ട്. വെടിക്കെട്ട് നടത്തരുതെന്ന ഉത്തരവ് പൊലീസ് പാലിച്ചില്ല. റവന്യുമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്. റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. ജില്ലാ കലക്ടര്‍ എ.ഷൈനാമോളുടെ പരസ്യപ്രസ്താവനയില്‍ പൊലീസ് തലപ്പത്തുള്ളവര്‍ക്ക് അമര്‍ഷം. സ്വന്തം വീഴ്ച മറച്ചുവയ്ക്കുന്നതിനാണ് കമ്മീഷണറെ കുറ്റപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ആനുകൂല്യം ഷൈനമോള്‍ മുതലാക്കുന്നു. പൊലീസിന്റെ അതൃപ്തി ആഭ്യന്തരവകുപ്പിനെ അറിയിച്ചു. കലക്ടറുടേത് ആക്രമണമാണ് പ്രതിരോധം എന്ന സമീപനമാണെന്നും വിമര്‍ശിക്കുന്നു. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ക്കെതിരെ ജില്ലാ കലക്ടര്‍ എ.ഷൈനമോള്‍ രംഗത്തെത്തിയിരുന്നു. വെടിക്കെട്ടിന് വാക്കാല്‍ അനുമതികിട്ടിയെന്ന് സംഘാടകര്‍ പറഞ്ഞെന്ന വാദം അംഗീകരിച്ച പൊലീസ് നടപടി അപക്വമാണ്. പൊലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും വെടിക്കെട്ട് തടഞ്ഞില്ലെന്നും കലക്ടര്‍ ആരോപിച്ചിരുന്നു.