ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ മൊഹാലിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മസൂദ് അസ്ഹറിന് പുറമെ അബ്ദുല്‍ റൗഫ്, കാഷിഫ് ജാന്‍, ഷാഹിദ് ലത്തീഫ് എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറന്റ്. ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ മസൂദ് അസ്ഹര്‍ ആണ്.
മസൂദ് അസ്ഹറിന്റെ സഹോദരന്‍ അബ്ദുല്‍ റൗഫ് ആക്രമണം നടത്തിയ ഭീകരരുമായി നിരന്തരം ബന്ധപ്പെടുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തുവെന്നും ഇന്ത്യ കണ്ടെത്തിയിരുന്നു. ഭീകരരുടെ പാക്ക് ബന്ധം സംബന്ധിച്ച് ഇന്ത്യ നല്‍കിയ തെളിവുകള്‍ പാകിസ്താന്റെ സംയുക്ത അന്വേഷ സംഘത്തെ അത്ഭുതപ്പെടുത്തിയെന്നും ഇതിനാലാണ് പെട്ടെന്ന് പാകിസ്താന്‍ മുന്‍നിലപാടില്‍ നിന്നും പിന്‍മാറിയതെന്ന് ഇന്ത്യന്‍ ഔദ്യോഗിക കേന്ദ്രത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.