ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ എന്തുവിലകൊടുത്തും പൊളിക്കും; ഇന്ത്യയില്‍ കൂടുതല്‍ ഭീകാക്രമണം നടത്തും; പത്താന്‍കോട്ട് ഭീകരാക്രമണത്തെ പ്രകീര്‍ത്തിച്ചും ജമാത്ത് ഉദ്ധവ നേതാവ്

സാഫറാബാദ്: ഇന്ത്യ-പാകിസ്താന്‍ സമാധാന ചര്‍ച്ചകള്‍ എന്തുവിലകൊടുത്തും പൊളിക്കുമെന്നും പത്താന്‍ ഭീകരാക്രമണം അനിവാര്യമാണെന്നും ജാമത്ത് ഉദ്ദവ (ജെ.യു.ഡി)മേധാവി ഹാഫീസ് സയ്ദ്. ് ഇന്ത്യയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും അദേഹം ഭീഷണിമുഴക്കി. 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ മൂഖ്യസൂത്രധാരനാണ് സയ്ദ്. പാകിസ്താന്‍ അധീന കശ്മീരില്‍ ബുധനാഴ്ച നടന്ന റാലിയിലായിലാണ് സയ്ദിന്റെ ഭീഷണി. ആയിരക്കണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്. കശ്മീരികള്‍ക്കു വേണ്ടി എട്ടു ലക്ഷത്തോളം ഇന്ത്യന്‍ സൈനികരാണ് നാശത്തിനൊരുങ്ങിയിരിക്കുന്നത്. സ്വരക്ഷയ്ക്കായി പത്താന്‍കോട്ട് മാതൃകയിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ പോലും അവര്‍ക്ക് കഴിയുന്നില്ലേ? പത്താന്‍കോട്ടിലെ ഒരു ആക്രമണണം മാത്രമാണ് നിങ്ങള്‍ കണ്ടത്. കൂടുതല്‍ വരാനിരിക്കുന്നതേയുള്ളൂ. കശ്മീരിന്റെ മോചനം വരെ യുദ്ധം തുടരും. തങ്ങള്‍ ജിഹാദിന് തയ്യാണെന്നും സയ്ദ് റാലിയില്‍ പറഞ്ഞു. കശ്മീരി ഭീകര നേതാവ് സയ്ദ് സലഹുദ്ദീനെ പ്രകീര്‍ത്തിക്കാനും സയ്ദ് മറന്നില്ല. മുംബൈ ആക്രമണത്തിനു ശേഷമാണ് ജെ.യു.ഡിയെ രാജ്യാന്തര ഭീകര സംഘടനയായി പ്രഖ്യാപിച്ച് യു.എന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. സയ്ദിന്റെ ഇന്നലത്തെ സമ്മേളനത്തിനു പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് ആണെന്ന നിഗമനത്തിലാണ് ഇന്ത്യന്‍ സുരക്ഷാസേന.

© 2025 Live Kerala News. All Rights Reserved.