ദമാസ്‌കസ്: സിറിയയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 300 തൊഴിലാളികളില്‍ 175 പേരെ തലയറുത്ത് കൂട്ടക്കുരുതി നടത്തിയതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സിറിയയിലെ കിഴക്കന്‍ ദമാസ്‌കസിലെ ഡെയര്‍ പട്ടണത്തിലെ അല്‍ ബാദിയ സിമന്റ് കമ്പനിയില്‍ നിന്നാണ് തൊഴിലാളികളെ കഴിഞ്ഞദിവസം ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. റൂയിറ്റേഴ്സാണ് സിറിയന്‍ സൈന്യത്തെ് ഉദ്ധരിച്ച് ഈ വാര്‍ത്ത പുറത്തുവിട്ടത്. തൊഴിലാളികളെയാണ് ചൊവ്വാഴ്ച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. തൊഴിലാളികളുമായി ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പൗരാണിക നഗരമായ പാല്‍മീറയില്‍ നിന്ന് സൈന്യം ഐ.എസ് ഭീകരരെ തുരത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് തട്ടിക്കൊണ്ടുപോയ തൊഴിലാളികളെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിറിയന്‍ ഭരണകൂടം ഇത് സ്ഥിരീകരിച്ചിട്ടില്ല.