ബ്രസല്‍സ്: നവംബറില്‍ പാരിസിലുണ്ടായ ഭീകരാക്രമണത്തിലെ സൂത്രധാരനിലൊരാളായ ഐഎസ് ഭീകരന്‍ മുഹമദ് അബ്രിനി ബെല്‍ജിയത്തില്‍വച്ച് പിടിയിലായതായാണ് റിപ്പോര്‍ട്ടുള്ളത്. 130പേരാണ് പാരിസില്‍ ഭീകരാക്രമണത്തില്‍ മരിച്ചത്. മാര്‍ച്ച് 22ന് ബെല്‍ജിയത്തിലെ ബ്രസല്‍സിലുണ്ടായ ഐഎസ് ഭീകരാക്രമണത്തില്‍ 32 പേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് ബ്രസല്‍സ് വിമാനത്താവളത്തിലെ സിസിടിവിയില്‍ നിന്നാണ് 31 കാരനായ മുഹമദ് അബ്രിനിയെ വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധിപേര്‍ ബ്രസല്‍സില്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.