രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്ന് അവധിയിലായിരുന്ന വിസി അപ്പറാവു തിരിച്ചെത്തി; ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്ന് അവധിയിലായിരുന്ന വൈസ് ചാന്‍സലര്‍ അപ്പറാവു തിരികെ ജോലിയില്‍ പ്രവേശിച്ചു. അപ്പറാവു ജോലിയില്‍ പ്രവേശിച്ചതിന് ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ.വി.സി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ തള്ളിക്കയറി. മുറിയിലെ ടിവി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വിദ്യാര്‍ത്ഥികള്‍ തല്ലിപ്പൊട്ടിച്ചു. അപ്പറാവു ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് ജനുവരി 24ന് ആണ് അപ്പറാവു നീണ്ട അവധിയില്‍ പ്രവേശിച്ചത്. രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദിയായ വൈസ് ചാന്‍സലര്‍ അപ്പറാവുവിനെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥി പ്രതിഷേധം. തുടര്‍ന്നാണ് അപ്പറാവു അവധിയെടുത്തത്. അപ്പറാവുവിന് പകരം ചുമതലയേറ്റ വിപിന്‍ ശ്രീവാസ്തവയ്ക്ക് എതിരേയും വിദ്യാര്‍ത്ഥി പ്രതിഷേധം ഉയര്‍ന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.