കശ്മീരിലെ യുവതികളെ ഇന്ത്യന്‍ സൈന്യം ബലാത്സംഗം ചെയ്യുന്നുവെന്നുള്ള കനയ്യയുടെ പരാമര്‍ശം ദേശവിരുദ്ധമെന്ന് ബിജെപി ; യുവമോര്‍ച്ച പരാതി നല്‍കി

ന്യൂഡല്‍ഹി: വനിതാദിനത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യാകുമാര്‍ നടത്തിയ പ്രസംഗം വീണ്ടും വിവാദത്തില്‍. സൈനികരോട് അങ്ങേയറ്റം ബഹുമാനം നിലനില്‍ക്കുമ്പോള്‍ തന്നെ കശ്മീരിലെ യുവതികളെ ഇന്ത്യന്‍ സൈന്യം ബലാത്സംഗം ചെയ്യുന്നുവെന്നുള്ള കനയ്യയുടെ പരാമര്‍ശം ദേശവിരുദ്ധമെന്ന് ബിജെപി. യുവമോര്‍ച്ച പരാതി നല്‍കിയത്.

കശ്മീരിലെ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമത്തിനെതിരേയും കനയ്യ കുമാര്‍ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. എന്നാല്‍ ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന കനയ്യയുടെ ജാമ്യ വ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്ന് കാണിച്ചാണ് യുവമോര്‍ച്ച രംഗത്ത് വന്നത്. എന്നാല്‍ കനയ്യ നടത്തിയത് ആഗോളമായി സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളിയെ കുറിച്ചാണെന്നാണ് എഐഎസ്എഫിന്റെ വിശദീകരണം. നിങ്ങള്‍ എത്ര തടയാന്‍ ശ്രമിക്കുന്നുവോ അത്ര തന്നെ മനുഷ്യാവകാശ ലംഘനത്തിനെതിരേ ഞങ്ങള്‍ ശബ്ദമുയര്‍ത്തും. അഫ്‌സപയ്‌ക്കെതിരേ ശബ്ദമുയര്‍ത്തുന്ന ഞങ്ങള്‍ സൈനികരോട് അങ്ങേയറ്റം ബഹുമാനം കാട്ടുമ്പോള്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിച്ചിച്ചീന്തുന്ന കശ്മീരി സ്ത്രീകളുടെ കാര്യവും പറയുമെന്ന് ചൊവ്വാഴ്ച രാത്രിയില്‍ നടന്ന വനിതാദിന റാലിയില്‍ പങ്കെടുത്തു സംസാരിക്കവേ കനയ്യ പറഞ്ഞു. ‘യുദ്ധസമയത്ത് റ്വാണ്ടയില്‍ 1000 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ആഫ്രിക്കയില്‍ വംശീയ സംഘര്‍ഷ സമയത്ത് സൈന്യം എതിര്‍ സംഘത്തെ ആക്രമിക്കുകയും അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തു.

© 2025 Live Kerala News. All Rights Reserved.