ജെഎന്‍യുവില്‍ സമരം അവസാനിക്കുന്നില്ല; ഉമറും അനിര്‍ബനും മോചിതരാവുന്നത് വരെ ഞങ്ങളുടെ പോരാട്ടം അവസാനിക്കില്ലെന്ന് കനയ്യ കുമാര്‍

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിന്റെയും അനിര്‍ബന്‍ ഭട്ടാചാര്യയുടെയും മോചിതരാവുന്നത് വരെ ഞങ്ങളുടെ പോരാട്ടം അവസാനിക്കില്ലെന്ന് കനയ്യ കുമാര്‍. വിദ്യാര്‍ഥികള്‍ക്കു നീതി വൈകിക്കാന്‍ ഡല്‍ഹി പൊലീസും സര്‍ക്കാരും ശ്രമം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘പൊലീസും സര്‍ക്കാരും ജാമ്യം വൈകിപ്പിക്കാന്‍ പലകളികളും കളിച്ചെങ്കിലും എനിക്കു ജാമ്യം ലഭിച്ചു. പക്ഷെ ഞങ്ങളുടെ പോരാട്ടം അവസാനിക്കുന്നില്ല. ഉമറും അനിര്‍ബനും ഇനിയും മോചിതരല്ല. അവരുടെ മോചനത്തിനുവേണ്ടിയുള്ള വിദ്യാര്‍ഥി പ്രക്ഷോഭം ഞാന്‍ നയിക്കും.’ കനയ്യ പറഞ്ഞു. ‘ഞങ്ങള്‍ പ്രധാനമായും ലക്ഷ്യമിടുന്നത് ഇവരുടെ മോചനമാണ്. ഒരു കാര്യം എനിക്ക് ഉറപ്പാണ്. ഞങ്ങള്‍ ശബ്ദമുയര്‍ത്തിക്കൊണ്ട് ഈ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ജയിലിലേക്ക് ഇടയ്ക്കിടെ പോകേണ്ടിവരുമെന്ന് എനിക്ക് ഉറപ്പാണ്.’ കനയ്യ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.