ജെഎന്‍യു സംഭവത്തില്‍ വ്യാജവീഡിയോ പ്രചരിപ്പിച്ച മൂന്ന് ചാനലുകള്‍ക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ നോട്ടീസയച്ചു; മജിസ്‌ട്രേറ്റ്തല അന്വേഷണ പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കും

ന്യൂഡല്‍ഹി: ജെഎന്‍യു സംഭവത്തില്‍ വ്യാജവീഡിയോ പ്രചരിപ്പിച്ച മൂന്ന് ചാനലുകള്‍ക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ നോട്ടീസയച്ചു. മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും മെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കെ.സി ത്യാഗി എന്നിവര്‍ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് ഉറപ്പു നല്‍കിയത്. ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കനയ്യക്കെതിരായി പ്രചരിപ്പിച്ച വീഡിയോ വ്യാജമെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയെക്കുറിച്ചുള്ള 7 വീഡിയോകളില്‍ രണ്ടെണ്ണമായിരുന്നു വ്യാജം. ഈ വീഡിയോ പ്രചരിപ്പിച്ച ചാനലുകള്‍ക്കെതിരെയാണ് നോട്ടീസ് പുറത്ത് വന്നിരിക്കുന്നത്. സീ ന്യൂസ് അയിരുന്നു ആദ്യം വീഡിയോ പുറത്തു വിട്ടിരുന്നത്.

© 2025 Live Kerala News. All Rights Reserved.