പോരാളിയും സത്യസന്ധനുമായ കനയ്യക്ക് സല്യൂട്ട്; കനയ്യ കുമാറിന് പിന്തുണയുമായി സുരേഷ് റെയ്‌ന

ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. രാജ്യമാകെ കനയ്യയുടെ പ്രസംഗത്തെ അഭിനന്ദിച്ച് രംഗത്തെത്തിയപ്പോളാണ് റെയ്‌നയും പിന്തുണയുമായെത്തിയത്. എന്‍ഡിടിവിയില്‍ കനയ്യയെ കണ്ടു, സുന്ദരം. കനയ്യയുടെ ഓരോ വാക്കിലും സത്യസന്ധത അനുഭവിക്കാന്‍ കഴിയുന്നു, ബഹുമാനം തോന്നുന്നു. യഥാര്‍ത്ഥ പോരാളിയും സത്യസന്ധനുമായ കനയ്യക്ക് സല്യൂട്ട്’ റെയ്‌ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ പരോക്ഷമായി എതിര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയും, ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും, മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കനയ്യയെ പരസ്യമായി പിന്തുണച്ചുകൊണ്ട് സുരേഷ് റെയ്‌ന ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധേയമാണ്.

fb..

 

© 2024 Live Kerala News. All Rights Reserved.