കനയ്യ കുമാറിന് വധഭീക്ഷണി; വധിക്കുന്നവര്‍ക്ക് 11ലക്ഷം; നാക്കറുത്താല്‍ 5 ലക്ഷം

ന്യൂഡല്‍ഹി: ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് വധഭീക്ഷണി. കനയ്യകുമാറിനെ വധിക്കുന്നവര്‍ക്ക് 11ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്ന് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്. അതിനിടെ കനയ്യയുടെ നാക്ക് അറുത്ത് എടുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ഉത്തര്‍പ്രദേശില്‍ യുവമോര്‍ച്ചാ നേതാവ് വാഗ്ദാനം ചെയ്തു.ഡല്‍ഹിയില്‍ പൂര്‍വാഞ്ചല്‍ സേനയുടെ പേരിലാണ് പോസ്റ്റര്‍ വന്നത്്. പാര്‍ലമെന്റിന് സമീപം പ്രസ്‌ക്ലബ്, കൃഷിഭവന്‍ എന്നിവിടങ്ങളിലാണ് പോസ്റ്റുകള്‍ കണ്ടത്. പോസ്റ്റുകളില്‍ പറയുന്ന സംഘടന ഏതാണെന്ന് വ്യക്തമായിടില്ല.

© 2024 Live Kerala News. All Rights Reserved.