തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസ് റിമാന്‍ഡിലായ സിപിഎം നേതാവ് പി.ജയരാജനെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അടിയന്തര ചികിത്സ ആവശ്യമായ സാഹചര്യം ഇല്ലെന്നും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് തിരികെ കൊണ്ടുപോകാനാണ് സിബിഐ ആലോചിക്കുന്നത്. ഇന്ന് അദ്ദേഹത്തെ ട്രെയിനിലാകും കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകുക. ജയരാജന് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഇന്ന് സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.