പി ജയരാജന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍; സിബിഐ ചോദ്യം ചെയ്യും

കണ്ണൂര്‍:കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് റിമാന്‍ഡിലായി ആശുപത്രിയില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. കോഴിക്കോട്ടെ മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചാകും. ജയിലില്‍ വച്ചായിരിക്കും സിബിഐ ചോദ്യം ചെയ്യുക. ജയരാജനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ നല്‍കണമെന്ന സിബിഐയുടെ ആവശ്യം കോടതി ഇന്നലെ ഭാഗികമായി അനുവദിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലോ, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലോ വച്ചു മൂന്നു ദിവസം സിബിഐയ്ക്ക് ജയരാജനെ ചോദ്യം ചെയ്യാനാണു കോടതി അനുമതി നല്‍കിയിരിക്കുന്നത്. 9,10,11 തീയതികളില്‍ രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് ആറുവരെ ചോദ്യം ചെയ്യാനാണ് അനുമതി.

© 2024 Live Kerala News. All Rights Reserved.