കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പി ജയരാജന് അനുമതിയില്ല; ജയരാജന്റെ ഹര്‍ജി തലശ്ശേരി സെഷന്‍സ് കോടതി തള്ളി

തലശ്ശേരി: കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പി. ജയരാജന് അനുമതിയില്ല. ജയരാജന്റെ ഹര്‍ജി തലേശ്ശരി സെഷന്‍സ് കോടതി തള്ളി. മെയ് പതിനേഴും പതിനെട്ടും കണ്ണൂര്‍ ജില്ലയില്‍ തങ്ങാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് കോടതി നിരസിച്ചത്. 16 ന് വോട്ടുചെയ്ത് മടങ്ങാന്‍ നേരത്തേ ജയരാജന് അനുവാദം നല്‍കിയിരുന്നു. കതിരൂര്‍ മനോജ്് വധക്കേസില്‍ ജാമ്യം നേടിയ ജയരാജന്‍ കോടതി നിബന്ധനയുടെ അടിസ്ഥാനത്തില്‍ വടകരയില്‍ സഹോദരിക്കൊപ്പമാണ് താമസം. പതിനേഴും പതിനെട്ടും തിയതികളില്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാനും കാരായി രാജന്റെ മകളുടെ വിവാഹത്തിനു പോകാനും അനുമതി നല്‍കണമെന്നായിരുന്നു ജയരാജന്റെ ആവശ്യം. മകന്റെ കുട്ടിയെ കാണാന്‍ പോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ജയരാജന്‍ കഴിഞ്ഞ ദിവസവും കോടതിയെ സമീപിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.