ന്യൂഡല്‍ഹി: ജെഎന്‍യു സമരങ്ങളെ പിന്തുണച്ചതിനെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവര്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് ഹൈദരാബാദ് പൊലീസ് കേസെടുത്തു. ആര്‍എസ്എസ് അഭിഭാഷകനായ ജനാര്‍ദന റെഡ്ഡിയാണ് ഇവര്‍ക്കെതിരെ സെബരാബാദിലെ സരൂര്‍നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് കൊടുത്തത്. ഇവര്‍ക്ക് പുറമെ, സിപിഐ നേതാവ് ഡി രാജ, ജനതാദള്‍ നേതാവ് കെസി ത്യാഗി, കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ എന്നിവര്‍ക്കെതിരെയും ഐപിസി 124എ, സിആര്‍പിസി 156(3) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യകുമാര്‍ എന്നിവര്‍ക്കെതിരെയും തെലുങ്കാന പൊലീസ് കേസെടുത്തിട്ടുണ്ട്.