കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിന്റെ അന്തിമഘട്ടത്തില്‍; ജോസഫ് ഗ്രൂപ്പ് എല്‍ഡിഎഫിലേക്ക് നീങ്ങുന്നു; സിപിഎം നേതാക്കളുമായി പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി

കോട്ടയം: സീറ്റു വിഭജനത്തെച്ചൊല്ലി കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിന്റെ അന്തിമഘട്ടത്തില്‍. ജോസഫ് വിഭാഗത്തിലെ പ്രമുഖര്‍ ഇടത് മുന്നണിയിലേക്കെന്നാണ് സൂചന. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, കെ.സി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ നീക്കം. സിപിഎം നേതൃത്വവുമായി പ്രാഥമിക ചര്‍ച്ച നടന്നു.യുഡിഎഫ് വിട്ട് നിന്നാല്‍ സഹകരിക്കാമെന്ന് സിപിഎം ഉറപ്പ് നല്‍കിയതായാണ് വിവരം. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് കോടിയേരി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പി.ജെ.ജോസഫ് നിലപാട് വ്യക്തമാക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ, കേരള കോണ്‍ഗ്രസിലെ ഭിന്നത തണുപ്പിക്കാന്‍ കെ.എം. മാണിയും പി.ജെ. ജോസഫും കൂടിക്കാഴ്ച നടത്തിയിരുന്നു. യുഡിഎഫുമായുള്ള സീറ്റ് വിഭജന ചര്‍ച്ചയില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനും അങ്ങനെ കിട്ടുന്നത് ഇരുവിഭാഗവും പങ്കിട്ടെടുക്കാമെന്നുമാണ് ധാരണയായിരിക്കുന്നത്. എന്നാല്‍ ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗത്തിന് എല്‍ഡിഎഫിലേക്ക് പോകണമെന്ന ഉറച്ചനിലപാടിലാണ്.

© 2024 Live Kerala News. All Rights Reserved.