പി.സി. ജോർജിന്റെ വിധി നിർണ്ണയിക്കാൻ മൂന്നംഗ സമിതി

കൊച്ചി :പി.സി. ജോർജിന്റെ സസ്പെൻഷൻ കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി ശരിവച്ചു. വൈസ് ചെയർമാൻ സ്ഥാനത്തു നിന്നും പാർട്ടി കമ്മിറ്റികളിൽ നിന്നും ജോർജിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതേ നില തുടരട്ടേയെന്ന് യോഗത്തിൽ തീരുമാനമായി . കൂടാതെ ജോർജിനെതിരെ കൂടുതൽ നടപടി വേണമോ എന്ന് പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. തോമസ് ഉണ്ണിയാടൻ, ജോയി എബ്രഹാം, ആന്റണി രാജു എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ഇവരുടെ റിപ്പോർട്ടിന് ശേഷം ജോർജിനെ  അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കറെ സമീപിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

© 2024 Live Kerala News. All Rights Reserved.