ജെഎന്‍യുവിലെ ക്വാണ്ടത്തിന്റെ കണക്കെടുത്ത എംഎല്‍എ ബാറില്‍ നര്‍ത്തകിമാര്‍ക്ക് പണമെറിഞ്ഞുകൊടുക്കുന്ന ചിത്രങ്ങള്‍ പുറത്ത്; അഹുജ ബാറില്‍ നൃത്തം ചെയ്യുന്നു

ന്യൂദല്‍ഹി: ജെഎന്‍യുവിലെ ക്വാണ്ടത്തിന്റെയും മദ്യകുപ്പികളുടെയും കണക്കെടുത്ത് വിദ്യാര്‍ഥികളെ അപമാനിച്ച ബിജെപി എംഎല്‍എയുടെ തനിനിറം പുറത്തുവന്നു.
ഗ്യാന്‍ദേവ് അഹുജ എംഎല്‍എ ബാര്‍ നര്‍ത്തകിക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെയും പണം എറിഞ്ഞ്‌കൊടുക്കുന്നതിന്റെയും ചിത്രങ്ങളാണ് പുറത്ത് വന്നത്. ഫെബ്രുവരി 2ന് ദൈനിക് ഭാസ്‌കര്‍ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് ഇപ്പോള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്.

BJP-WORKERS-DANCING

പഞ്ചാബി സേവസമിതി എന്ന സംഘടനയുടെ കീഴില്‍ സംഘടിപ്പിച്ച ‘ലോഹ്‌രി മേളയില്‍’ എം.എല്‍.എ ഡാന്‍സ് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നത്. എം.എല്‍.എ തന്റെ കൈയിലുള്ള അഞ്ഞൂറ് രൂപ നോട്ട് നര്‍ത്തകിക്ക് നേരെ എറിഞ്ഞു കൊടുക്കുന്നതായി ചിത്രങ്ങളില്‍ വ്യക്തമാണ്. രാജസ്ഥാനില്‍ നിന്നുള്ള മറ്റ് ബി.ജെ.പി നേതാക്കളും ഗ്യാന്‍ദേവ് അഹുജയുടെ കൂടെ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്.

BJP-MLA-Gyan-Dev-Ahuja-DANCING-1

പ്രതിദിനം 3,000 ബിയര്‍ കുപ്പികളും 2,000 ഇന്ത്യന്‍ നിര്‍മിത മദ്യക്കുപ്പികളും 10,000 സിഗരറ്റ് കുറ്റികളും, 4,000 ബീഡിയും 3,000 ഉപയോഗിച്ച കോണ്ടവും 50,000 എല്ലിന്‍കഷണങ്ങളും ക്യാമ്പസില്‍ നിന്നും ലഭിക്കുന്നുണ്ടെന്നായിരുന്നു ഗ്യാന്‍ദേവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നത്. എന്നാല്‍ വിവാദ പ്രസ്താവനയിറക്കി പാര്‍ട്ടിയുടെ പ്രതിഛായ നഷ്ടപ്പെടുത്തിയ ഗ്യാന്‍ദേവിനെ ബി.ജെ.പി ശാസിച്ചതിനിടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്.

© 2024 Live Kerala News. All Rights Reserved.