ന്യൂഡല്‍ഹി: മൂവായിരത്തോളം ഗര്‍ഭനിരോധന ഉറകള്‍, അഞ്ഞൂറ് ഗര്‍ഭഛിദ്രത്തിനായുള്ള സിറിഞ്ചുകള്‍ ഉള്‍പ്പെടെ ജെഎന്‍യു ക്യാമ്പസില്‍ കണ്ടെത്തിയതായി ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ പറഞ്ഞു. കൂടാതെ രാത്രികളില്‍ നഗ്ന നൃത്തവും, പതിനായിരം സിഗരറ്റുകള്‍, രണ്ടായിരം മദ്യക്കുപ്പികള്‍, അരലക്ഷം എല്ലിന്‍ കഷണങ്ങള്‍ കാണുന്നുയെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ നിന്നുള്ള എംഎല്‍എയായ അഹൂജ റാലിയില്‍ സംസാരിക്കവെയാണ്, ദേശദ്രോഹികള്‍ക്കെതിരെ ‘കണക്കുകള്‍’ നിരത്തി ആഞ്ഞടിച്ചത്. എല്ലാവരും ദുര്‍ഗാഷ്ടമി പൂജ നടത്തുമ്പോള്‍, ജെഎന്‍യുവിലെ ദേശദ്രോഹികള്‍ മഹിഷാസുര ജയന്തിയാണ് ആഘോഷിക്കുന്നതെന്നും അഹൂജ പറയുന്നു.