കനയ്യ കുമാറിനെ അടിച്ച് മൂത്രമൊഴിപ്പിച്ചു; മൂന്ന് മണിക്കൂറോളം പൊലീസ് നോക്കിനില്‍ക്കെ കസ്റ്റഡിയില്‍ മര്‍ദ്ധിച്ചു; ആര്‍എസ് എസ് അഭിഭാഷകരുടെ വെളിപ്പെടുത്തല്‍ ഇന്ത്യാ ടുഡേയുടെ ഒളികാമറയില്‍

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍ മര്‍ദ്ധിച്ച് മൂത്രമൊഴിപ്പിച്ചതായി ആര്‍എസ്എസ് അഭിഭാഷകരുടെ വെളിപ്പെടുത്തല്‍ ഇന്ത്യാടുഡേ ഒളികാമറയില്‍ പകര്‍ത്തി പുറത്തുവിട്ടു. പാട്യാല കോടതിയില്‍ ആക്രമം നടത്തിയ ബി.ജെ.പി അഭിഭാഷകരുടെ വെളിപ്പെടുത്തലാണ് ഇന്ത്യാ ടുഡേ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയത്. പട്യാലാ കോടതി വളപ്പില്‍ സംഘപരിവാര്‍ തേര്‍വാഴ്ചയ്ക്ക് നേതൃത്വം നല്‍കിയ വിക്രം സിങ് ചൗഹാന്‍, യശ്പാല്‍ സിങ്, ഓം ശര്‍മ്മ എന്നീ അഭിഭാഷകരുടെ ദൃശ്യങ്ങള്‍ അടങ്ങിയ വെളിപ്പെടുത്തലുകളാണ് പുറത്തു വന്നിരിക്കുന്നത്. വീഡിയോ അഭിഭാഷകന്‍ വിക്രം ചൌഹാന്‍ പറയുന്ന ഭാഗങ്ങളാണ് പുറത്തുവന്നത്. മര്‍ദ്ദിച്ചെന്നും കനയ്യയെ കൊണ്ട് ഭാരത് മാതാകീ ജയ് എന്ന് പറയിപ്പിച്ചെന്നും ചൗഹാന്‍ പറയുന്നു.
കനയ്യയെ ഇനിയും മര്‍ദ്ദിക്കുമെന്നും ആവശ്യമെങ്കില്‍ പെട്രോള്‍ ബോംബ് ഉപയോഗിക്കുമെന്നും പാട്യാല കോടതിയിലുണ്ടായ സംഭവം ആവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് യശ്പാല്‍ സിങ് നല്‍കിയ മറുപടി. കേസിനെ ഭയമില്ല. എന്ത് കേസ് തന്നെ ഉണ്ടായാലും കുഴപ്പമില്ല. കൊലപാതക കുറ്റം ചുമത്തിയാല്‍പോലും തനിക്ക് ഭയമില്ലെന്നും എന്നാല്‍ കനയ്യയെ വെറുതെ വിടില്ലെന്നും യശ്പാല്‍ പറഞ്ഞു. തങ്ങള്‍ക്ക് പൊലീസിന്റെ പിന്തുണയുണ്ട്. ഈ രാജ്യത്ത് ജീവിക്കുന്നവര്‍ ഈ രാജ്യത്തെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയെന്നും യശ്പാല്‍ പറഞ്ഞു.

ഫോട്ടോ കടപ്പാട്: ഇന്ത്യാടുഡേ

© 2024 Live Kerala News. All Rights Reserved.