സംഘ്പരിവാറിന്റെ എച്ചില്‍ നക്കി ജീവിക്കുന്ന പ്രത്യേക ലേഖകന് ഇതുകൊടുക്കണം; റോസാപ്പൂക്കളുമായി എഐഎസ്എഫ് പ്രവര്‍ത്തകര്‍ മംഗളം ഓഫീസിലെത്തി

കൊച്ചി: സംഘ്പരിവാറിന്റെ എച്ചില്‍ നക്കി ജീവിക്കുന്ന പ്രത്യേക ലേഖകന് ഇതുകൊടുക്കണമെന്ന് പറഞ്ഞ് മംഗളം ഓഫീസിലെത്തി എഐഎസ്എഫ് പ്രവര്‍ഡത്തര്‍ റോസാക്കാപ്പൂക്കള്‍ കൈമാറി. മംഗളത്തില്‍ മഞ്ഞവാര്‍ത്തയ്‌ക്കെതിരെയുള്ള പ്രതിഷേധമാണ് എഐഎസ്എഫ് ഇങ്ങനെ നടത്തിയത്. കൊല്ലത്തെ എഐഎസ്എഫ് പ്രവര്‍ത്തകരാണ് റോസാപ്പൂക്കളുമായി മംഗളം പത്രത്തിന്റെ ഓഫിസില്‍ പുതുമയുളള പ്രതിഷേധമായി എത്തിയത്. ഡല്‍ഹിയിലെ അദൃശ്യനായ പ്രത്യേക ലേഖകന് ഈ റോസാപ്പൂക്കള്‍ നല്‍കണമെന്നാവശ്യപ്പെട്ട് എഐഎസ്എഫ് പ്രവര്‍ത്തകര്‍ പനിനീര്‍പ്പൂക്കള്‍ മംഗളത്തിന്റെ ഓഫിസിലുളള ജീവനക്കാരുടെ കയ്യില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഡി രാജയുടെയും ആനി രാജയുടെയും മകളായ അപരാജിതയെയും, ഉമര്‍ ഖാലിദെന്ന വിദ്യാര്‍ത്ഥിയെയും തീവ്രവാദ ബന്ധം ആരോപിച്ച് മംഗളം വാര്‍ത്തകള്‍ നല്‍കിയത് നാണംകെട്ട പത്രപ്രവര്‍ത്തനമാണെന്നും എഐഎസ്എഫ് നേതാക്കള്‍ പറഞ്ഞു. കൊല്ലം നഗരം ചുറ്റിയുളള പ്രകടനത്തിനുശേഷമാണ് എഐഎസ്എഫ് മംഗളത്തിന്റെ ഓഫിസില്‍ എത്തി റോസാപൂക്കള്‍ സമര്‍പ്പിച്ചത്. നേരത്തെ ജെഎന്‍യുവിലെ വിദ്യാര്‍ഥികളും വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് റോസാപുഷ്പങ്ങള്‍ നല്‍കി പ്രതിഷേധിച്ചിരുന്നു. സംഭവം മംഗളം മാനേജ്‌മെന്റിനകത്ത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചതായാണ് വിവരം.

© 2024 Live Kerala News. All Rights Reserved.