പി. ജയരാജന് കൂടുതല്‍ വിദഗ്ധ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍; ശ്രീചിത്തിരയിലേക്കോ ഡല്‍ഹിയിലെ എയിംസിലേക്കോ മാറ്റിയേക്കും

ന്യൂഡല്‍ഹി: കതിരൂര്‍ മനോജ് വധക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് കൂടുതല്‍ വിദഗ്ധ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍. ഹൃദ്രോഗിയായ ജയരാജന് നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് പറയുന്ന സാഹചര്യത്തിലാണിത്.
തിരുവനന്തപുരത്തെ ശ്രീചിത്തിര, ഡല്‍ഹിയിലെ എയിംസ് എന്നീ ആശുപത്രികളാണ് പരിഗണനയിലുള്ളത്. രോഗിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് രോഗി പറഞ്ഞാല്‍ അതിനനുസരിച്ചുള്ള ചികിത്സ നല്‍കേണ്ടതുണ്ട്. അതുകൊണ്ടാണ് ജയരാജനെ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ തിരുമാനിച്ചത്.

© 2024 Live Kerala News. All Rights Reserved.