നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സംഘ്പരിവാര്‍ അഭിഭാഷകരുടെ കോടതി മാര്‍ച്ച്; ശ്രീനഗറില്‍ പാക്, ഐഎസ് പതാകയുമേന്തി പ്രകടനം

ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ നിയമവ്യവസ്ഥയെ വൈല്ലുവിളിച്ചുകൊണ്ട് ആര്‍എസ്എസ് അഭിഭാഷകര്‍ പ്രതിഷേധപ്രകടനം നടത്തുന്നു. നൂറുകണക്കിന് അഭിഭാഷകരാണ് പ്രതിഷേധപ്രകടനത്തില്‍ അണിചേര്‍ന്നത്. പ്രകടനത്തില്‍ പിന്തുണപ്രഖ്യാപിച്ച് എബിവിപി പ്രവര്‍ത്തകരും ചേര്‍ന്നു. പലയിടത്തും പൊലീസിന് നേരെ കല്ലേറുണ്ടായി. അതേസമയം അഫ്‌സല്‍ ഗുരുവിനെ അനുകൂലിച്ച് ശ്രീനഗറില്‍ പ്രകടനം.

srinagar-march.jpg.image.784.410

പാക്ക്, ഐഎസ് പതാകകള്‍ വീശി നടന്ന പ്രകടനത്തിനിടെ പൊലീസിനു നേരെ കല്ലേറുണ്ടായി. ‘നന്ദി ജെഎന്‍യു’ എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം. അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണം സംഘടിപ്പിച്ചെന്ന പേരില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ജെഎന്‍യുവില്‍ വിദ്യാര്‍ഥിയായ ഉമര്‍ ഖാലിദിന്റെ നേതൃത്വത്തിലാണ് അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം. ഉമര്‍ ഖാലിദിനായി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.