കനയ്യകുമാര്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വ്യാജം; ഇന്ത്യാവിരുദ്ധ മുദ്രാവാക്യം എവിടെയുമില്ല; വ്യാജന്‍ തയ്യാറാക്കിയതാര്?

ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനൈയ്യ കുമാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നു എന്നതിന് തെളിവായി ചില മാധ്യമങ്ങല്‍ പുറത്തു വിട്ട വീഡിയോ വ്യാജമെന്ന് തെളിഞ്ഞു. ഇന്ത്യോ ടുഡേ ആണ് വീഡിയോ വ്യാജമാണെന്ന തെളിവുകള്‍ സഹിതം പുറത്ത് വിട്ടത്. ഈ മാസം 11നാ ആണ് ടൈംസ് നൗ, സീ ന്യൂസ്, ന്യൂസ് എക്‌സ് എന്നീ ചാനലുകള്‍ കനൈയ്യ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സംപ്രേഷണം ചെയ്തത്. ഇന്ത്യ ഗോ ബാക്ക്, ഇന്ത്യയുടെ നാശം വരെ പോരാടും എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ കനയ്യകുമാര്‍ വിളിക്കുന്നതായാണ് ചാനലുകള്‍ പുറത്ത് വിട്ട വീഡിയോകളില്‍ ഉള്ളത്. ഇത് പിന്നീട് പല സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കപ്പെട്ടു. ഈ വീഡിയോ കെട്ടിച്ചമച്ചതാണെന്നാണ് ഇപ്പോള്‍ ഇന്ത്യാ ടുഡേ പുറത്തുവിട്ട തെളിവുകള്‍ സൂചിപ്പിക്കുന്നത്. ഫെബ്രുവരി ഒന്‍പതിന് സര്‍വകലാശാല ക്യാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കിടെ ചിലര്‍ ഇന്ത്യാ വിരുദ്ധ പരമാര്‍ശങ്ങള്‍ നടത്തിയിരുന്നു. ഈ വീഡിയോയും കനയ്യ നടത്തിയ പ്രസംഗത്തിന്റെ ഒറിജന്‍ വീഡിയോയും ഇന്നലെ ചാനല്‍ പുറത്തുവിട്ടു. കനയ്യ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയ്‌ക്കൊപ്പം അഫ്‌സല്‍ ഗുരു അനുസ്മരണ ദിനത്തില്‍ മറ്റാരോ നടത്തിയ മുദ്രാവാക്യം വിളിയുടെ ഓഡിയോ ചേര്‍ത്താണ് കനയ്യയ്ക്ക് എതിരെ വ്യാജ വീഡിയോ നിര്‍മ്മിച്ചത്. ഇങ്ങനെയാണ് കനയ്യയയെ രാജദ്രോഹിയായി ചിത്രീകരിക്കുന്ന വീഡിയോ സൃഷ്ടിച്ചതെന്നാണ് ഇന്ത്യാ ടുഡേ തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടുന്നത്. ഇതൊന്നും പരിശോധിക്കാതെയാണ് ഒരു വിദ്യാര്‍ഥിയെ രാജ്യദ്രോഹിയാക്കി തുറുങ്കിലടച്ചത്.

http://indiatoday.intoday.in/programme/jnu-row-fake-video-of-kanhaiya-kumar-fuelling-fire/1/599979.html

© 2024 Live Kerala News. All Rights Reserved.