കയ്യടിക്കാം ദ ടെലഗ്രാഫ് പത്രത്തിന്റെ നിലപാടിന്; ജെഎന്‍യു സംഭവം സൃഷ്ടിച്ച അരാജകത്വം മുന്‍പേജില്‍ തുറെന്നഴുതി പത്രം ചങ്കൂറ്റം കാണിച്ചു

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ വിദ്യാര്‍ഥികളുടെ നേരെയുള്ള സംഘ്പരിവാര്‍ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഇന്നിറങ്ങിയ ദ ടെലഗ്രാഫ് പത്രവും
മുന്‍പേജില്‍ വാര്‍ത്ത നല്‍കിയത്. കഴിഞ്ഞദിവസം ദ പാട്രിയറ്റ് എന്നായിരുന്നെങ്കില്‍ ദ നാഷന്‍ എന്ന രീതിയില്‍ ഇരട്ട അര്‍ഥത്തോടെയാണ് ഇന്ന് പത്രം മികവ് പുലര്‍ത്തിയത്. കലാപ മുണ്ടാക്കുന്നവരെ റയട്ട് എന്നും അകന്നുനില്‍ക്കുന്നതിനെ ഷന്‍ എന്നും ഹൈലൈറ്റ് ചെയ്തുകൊണ്ടാണ് പത്രം നിലപാട് വ്യക്തമാക്കിയത്.കര്‍മ്മം കൊണ്ടുമാത്രമല്ലസ നിഷ്‌ക്രിയതകൊണ്ടും വിനാശം വരുത്താനാകും.

12745790_10207489632133015_1937021909514130693_n

രണ്ടും ആപത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഉന്നംവച്ച് കൊണ്ട് ജോണ്‍ സ്റ്റിയൂവര്‍ട്ടിന്റെ ക്വട്ടേഷനും ചേര്‍ത്താണ് പത്രം പേജ് തയ്യാറാക്കിയത്. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ബി ദിലീപ്കുമാറാണ് ഇതുസംബന്ധിച്ച് രണ്ട് ദിവസങ്ങളിലെ ദ ടെലഗ്രാഫ് പത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ചയ്ക്കായി ഇട്ടുകൊടുത്തത്.

© 2024 Live Kerala News. All Rights Reserved.