പ്രേക്ഷകര്‍ ചോദിക്കാന്‍ ആഗ്രഹിച്ചത് മിയ തുറന്ന് പറയുന്നു..

 

ഫേസ് ടു ഫേസില്‍

മിയക്കൊപ്പം ചാള്‍സ് ജോര്‍ജ്ജ്
ചാള്‍സ് : മിയയുടെ പുതിയ ചിത്രമായ മുപ്പത്തി രണ്ടാം അധ്യായം ഇരുപത്തി മൂന്നാം വാക്യം ഇന്ന് തീയറ്ററുകളിലേക്ക് ഏത്തുകയാണ് ചിത്രത്തെ കുറിച്ചുള്ള മിയയുടെ പ്രതീക്ഷകള്‍ എന്തൊക്കെയാണ് ?

മിയ : ഇതൊരു നല്ല സ്‌ക്രീന്‍ പ്ലേ ആയിടാണ് എനിക്ക് ഫീല്‍ ചെയിതത്. ഇതിന്റെ ട്രാവല്‍ എനിക്ക് ഇഷ്ടമായി. അതുകൊണ്ട് തന്നെയാണ് ഈ ചിത്രം ഞാന്‍ എടുത്തത് .ഒരു
പസ്സില്‍ പോലത്തെ സ്വഭാവം ഉള്ള മൂവി ആണ്. ഇത് ടൈറ്റില്‍ കേള്‍ക്കുബോള്‍ തന്നെ മനസിലാകും 32 ..23… പസ്സില്‍ സോള്‍വ് ചെയുന്നതുപോലത്തെ ഒരു മൂവി കഥാപാത്രം അത്യാവിശ്യം ചാലഞ്ചിംങ് ആണ്. രണ്ട് ടൈപ്പ് സ്വഭാവം ഉള്ള കഥാപാത്രമാണ്. എന്റെ മറ്റു സിനിമകളെ അപേക്ഷിച്ച് എനിക്ക് ഒരുപാട് പ്രതീക്ഷകള്‍ ഉള്ള ചിത്രം കൂടിയാണ് 32 ആം അധ്യായം 23 ആം വാക്യം. മേജര്‍ ഭാഗങ്ങളും സംവിധായകരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് തന്നെയാണ് ചെയിതിരികുന്നത്.

ചാള്‍സ് : ഗോവിന്ദ് പത്മസൂര്യ എന്നാ നടന്റെ കൂടെ അഭിനയിച്ചപോഴുള്ള എക്‌സ്പീരിയന്‍സ് ?

മിയ : വളരെകാലമായി ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആണ് .ഞങ്ങള്‍ ഒരുമിച്ചു ചെയുന്ന രണ്ടാമത്തെ മൂവി ആണിത്. അതുകൊണ്ടു തന്നെ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു ..

ചാള്‍സ് : ചിത്രത്തിന് രണ്ട് സംവിധായകര്‍ ആയിരുന്നലോ..? അതും പുതുമുഗങ്ങള്‍ എങ്ങനെ ഉണ്ടായിരുന്നു ആ ഒരു എക്‌സ്പീരിയന്‍സ് ?

മിയ: ശരിയാണ് 2 പേരും പുതുമുഖങ്ങള്‍. അര്‍ജുന്‍ & ഗോകുല്‍ അതില്‍ ഒരാള്‍ക്ക്് 21 വയസ്സും മറ്റെ ആള്‍ക്ക് 23 വയസുമാണ് പ്രായം. എന്നെകളും ഇളയെ ആളാണ് 21 കാരന്‍. ഞാന്‍ ആദ്യമയിട്ടാണ് എന്നെക്കാള്‍ പ്രായം കുറഞ്ഞ ഡയറക്ടര്‍ ന്റെ ഫിലീമില്‍ അഭിനയികുന്നത്… ഷൂട്ടിംഗ് തുടങ്ങി 2..3 ദിവസം കഴിഞ്ഞാണ് ഞാനും ഈ സത്യം അറിയുന്നത്. അവരുടെ 1st മൂവി ആണെങ്കിലും അവര്‍ വളരെ പ്ലാനെട് ആയിരുന്നു…. ആദ്യ ചിത്രം ചെയുന്നതിന്റെ ഒരു ടെന്‍ഷന്‍ നും അവര്‍ക്കില്ലായിരുന്നു..

ചാള്‍സ് :ചിത്രത്തിന്റെ ലൊക്കേഷന്‍സ് ?
മിയ: കൊച്ചി തന്നെയായിരുന്നു.

ചാള്‍സ് : ചിത്രത്തിലെ പാട്ടുകള്‍ ?

മിയ : 3 സോങ്ങ്‌സ് ആണ് ചിത്രത്തിലുള്ളത്. 2 ഏണ്ണം പടത്തിലും ഒരെണ്ണം പ്രോമോ സോങ്ങുമാണ്. പ്രമോ സൊങ്ങ് പാടിയിരികുന്നത് ഗോവിദ് പദ്മസൂര്യ തന്നെയാണ് ..
ബിജിപാലേട്ടന്‍ ആണ് മ്യൂസിക് ചെയിതിരികുന്നത്. സോങ്ങ്‌സ് എല്ലാവര്‍ക്കും ഇഷ്ടപെടും എന്ന് തന്നെയാണ് എന്റെ വിശ്വാസം ..

ചാള്‍സ്: മിയയുടെ ഫാമിലി ?

മിയ: പപ്പാ അമ്മ ചേച്ചി പിന്നെ ഞാന്‍. അതാണ് എന്റെ ഫാമിലി , ചേച്ചിടെ മാര്യേജ് കഴിഞ്ഞു അവര്‍ സൌദിയില്‍ സെറ്റില്‍ഡാണ്. ഇപ്പോ നാട്ടില്‍ ഞാനും പപ്പയും അമ്മയും ആണ് ഉള്ളത്. ഞാന്‍ ഇപോ എം എ ലിറ്റ്രേച്ചര്‍ ചെയ്യുന്നു. പാല സെന്റ് തോമസ് കോളേജില്‍.. ലാസ്റ്റ് സെമെസ്റ്റെര്‍ ആണ് എക്‌സാം ഇന്ന് സ്റ്റാര്‍ട്ട്.(19.6.15) ചെയുന്നു….

ചാള്‍സ് : മിയയുടെ വിവാഹ സങ്കല്‍പ്പങ്ങള്‍ ഒന്ന് വിവരികാമോ?

മിയ: അയ്യോ..!! അതിനെക്കുറിച്ചൊ..!! സങ്കല്‍പ്പിക്കാന്‍ സമയമായിടില്ല ….. ഇപ്പോഴൊന്നും സങ്കല്‍പ്പിക്കാന്‍ തുടങ്ങുകയുമില്ല..

ചാള്‍സ് : പ്രണയം വല്ലതും ?

മിയ : അയ്യോ.. ഇല്ല ഇല്ല…

ചാള്‍സ് : ഇപോഴത്തെ ന്യൂ ജനറേഷന്‍ സ്റ്റര്‍സ് ഒരുപാടു വിവാദങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഉദാഹരണത്തിന് കൊക്കയിന്‍ കേസ് പോലുള്ള സംഭവങ്ങള്‍. ഇത്തരക്കാരോട് മിയയക്ക് പറയാനുള്‌ലതെന്താണ്…? അല്ലെങ്കില്‍ ഇങ്ങനെ ഉള്ള കാര്യങ്ങളോട് മിയയുടെ സമീപനം ഏതുരതിലാണ്?

മിയ : എനിക്കും പത്രങ്ങള്‍ വായിച്ചുള്ള അറിവേ ഉള്ളു … ഞാനും നേരിട്ട് കണ്ടിട്ടില്ല …പൊതുവെ നല്ലതല്ല ഇത്തരം കാര്യങ്ങള്‍ എന്നെ എനിക്കും പറയുവാനുള്ളു . ലഹരി
പൊതുവെ ഒരു പോസിറ്റീവ് കാര്യമായി എനിക്കും തോന്നുന്നില്ല …അതിനു അഡിറ്റ് ആകുന്നതു തീരെ ശരി അല്ലാത്ത കാര്യമാണ് ..

ചാള്‍സ്: മിയയുടെ പുതിയ ചിത്രങ്ങള്‍..?

മിയ : ഇനി വരാനുള്ളത് ഒരു തമിള്‍ മൂവി ആണ.് അത് ഈ മാസം 26 നു തീയറ്ററില്‍ ഏത്തും.. പിന്നെ മലയാളം മൂവി അനാര്‍ക്കലി ആണ്. അത് ഓണം റിലീസ് ആണ്. സച്ചി
സേതു കൂടുകെട്ടിലെ സച്ചിയേട്ടന്‍ ആദ്യമായ് ഡയറക്റ്റ് ചെയ്യുന്ന ചിത്രം കൂടിയാണ് ഇത് .. പൃഥ്വിരാജ്, ബിജു മേനോണ്‍ തുടങ്ങിയവരാണ് അഭിനയിച്ചിരികുന്നത് …..

ചാള്‍സ് : എന്തായാലും ഒരുപാട് പ്രതീക്ഷകളുമായി ചിത്രം ഇന്ന് തീയറ്ററുകളിലേക്ക് ഏത്തുകയാണ്, ഒപ്പം പുതിയ 2 ഡയറക്ടര്‍മാര്‍ കൂടി കടന്നു വരുന്നു. ഇന്ന് തന്നെ മിയയുടെ എക്‌സാമും സ്റ്റാര്‍ട്ട് ചെയുകയാണ് , ചിത്രം വളരെ വലിയ ഒരു വിജയമാകട്ടെ ഒപ്പം എക്‌സാമും …. ഓള്‍ ദി വെരി ബെസ്റ്റ് മിയ..

മിയ: താങ്ക്‌സ് അതെ അതെ എക്‌സാം ഇന്ന് സ്റ്റാര്‍ട്ട് ചെയ്യുകയാണ് അതിന്റെ തിരക്കിലാണ് ഞാന്‍…

ചാള്‍സ്: പ്രേക്ഷകരോട് എന്തെങ്കിലും..?

മിയ: ഇതൊരു നല്ല മൂവി ആണ് .. ചിത്രം തീയറ്ററില്‍ ചെന്ന് കാണണം.. വിജയിപ്പി്ക്കണം..

 

© 2024 Live Kerala News. All Rights Reserved.