Exclusive Face to Face: ടി പി എത്തുന്നതോടെ അവര്‍ വിയര്‍ക്കും.. ടിപി 51 ന്റെ സംവിധായകന്‍ മൊയ്ദു താഴത്ത് തുറന്നു പറയുന്നു..

മലയാള സിനിമലോകം ഇന്നുവരെ കണാത്ത തരത്തിലുള്ള പ്രതിസന്ധികളീലൂടെ നടന്ന്, റിലീസിങ്ങിലേക്ക് എത്തി നില്‍ക്കുന്ന ചിത്രമാണ്. ടിപി 51. അഭിനയിക്കാന്‍ ആര്‍ട്ടിസ്റ്റുകളെ ലഭിക്കാത്തതും, ടെക്‌നിക്കല്‍ ടീമും, ക്യാമറ യൂണിറ്റിനെ പോലും ലഭിക്കാത്തതുമായ പ്രതിസന്ധികള്‍. ചിത്രീകരണത്തിന് നേരെ നിരവധി ഭീഷണികള്‍, ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണങ്ങള്‍.. അങ്ങനെ നിരവധി പ്രതികൂല അവസ്ഥകളെ അതിജീവിച്ച ടിപി, ജൂലായ് 31 ന് തീയ്യറ്ററുകളില്‍ എത്തുമ്പോള്‍, സംവിധായകന്‍ തുറന്നു പറയുന്നു… പിന്നിട്ട വഴികളെക്കുറിച്ച്… ഫേസ് ടു ഫേസില്‍..

CHALSE

തയ്യാറാക്കിയത്-

ചാള്‍സ് ജോര്‍ജ്ജ്

 

ചോദ്യം: പത്ര പ്രവര്‍ത്തന രംഗത്ത് നിന്ന് ദൃശ്യ മാധ്യമ രംഗത്തേക്ക്. പിന്നീട്, ടി പി 51 എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് … ഈ യാത്രയെക്കുറിച്ച് ?

ഉത്തരം: മലയാളിയുടെ കാഴ്ചകള്‍ക്ക് ഉത്സവങ്ങള്‍ പകര്‍ന്നു നല്‍കിയ റിയാലിറ്റി ഷോകളില്‍ ഒന്നായിരുന്നു മാപ്പിള പാട്ടിനെ ജനകീയമാക്കിയ പട്ടുറുമാല്‍. പിന്നീട് സ്ട്രീറ്റ് ലൈറ്റ് എന്ന പ്രോഗ്രാമിലൂടെ, മലയാളികള്‍ കണ്ടു ശീലിച്ച റിയാലിറ്റി ഷോകള്‍ക്കുമപ്പുറം പുതിയ വേറിട്ട ദ്രിശ്യ ഭാക്ഷ്യം രചിച്ചു.

ഞാന്‍ ഒരു ഇടതു പക്ഷ സഹായത്രികാന്‍ ആയിരുന്നു. മാധ്യമ രംഗത്ത് പ്രവര്‍ത്തികുമ്പോഴും എഴുത്തും വായനയുമായി നടക്കുമ്പോഴും ഇടതു പക്ഷമാണ് കരുത്ത് എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. നെറി കെട്ട രാഷ്ട്രീയ ബോധങ്ങള്‍ക്ക് ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് പ്രകാശം നല്കാന്‍ കഴിയുമെന്നു ഞാന്‍ വിശ്വസിച്ചു. പക്ഷെ ആ വിശ്വാസം തെറ്റാണെന്ന് സി പി എം തന്നെ തെളിയിച്ചു .ടി പി ചന്ദ്രശേഖരന്റെ വധത്തോടെ. 51 വെട്ടുകള്‍ ഏറ്റതു ടി പി യുടെ മുഖത്തായിരുന്നില്ല. കമ്മ്യുണിസത്തെ സ്‌നേഹിക്കുന്ന ലോക ജനതയുടെ നെഞ്ചിലായിരുന്നു. എന്തിനു ചന്ദ്രശേഖരനെ കൊന്നു എന്ന ചോദ്യം ഒരുപാടു നാള്‍ എന്റെ ഉറക്കത്തെ അസ്വസ്ഥമാക്കി .ജനങ്ങളോട് സംവദിക്കാന്‍ ഏറ്റവും നല്ല മാധ്യമം സിനിമ ആയതുകൊണ്ട് ഫസ്റ്റിസ്റ്റുകള്‍ക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയിലും, പുതിയ തലമുറയ്ക്ക് ഒരു നല്ല മെസ്സേജ് കൂടി നല്‍കുവാനും ഞാന്‍ ഈ സിനിമയുമായി ഇറങ്ങി തിരിച്ചു.

ടി പി ക്ക് കിട്ടിയത് 51 വെട്ടുകള്‍ എന്റെ സിനിമക്ക് കിട്ടിയതും 51 വെട്ടുകള്‍.  51 പേരാണ് നിര്‍മാതക്കളും ടെക് നിക്കല്‍ സൈഡില്‍ നിന്നും ആയി 51 പേരാണ് സിനിമ വിട്ടു പോയത് .പ്രതിസന്ധികള്‍, പ്രയാസങ്ങള്‍, പരിഹാസങ്ങള്‍ ഒടുവില്‍ എനിക്ക് മാനസിക രോഗമാണെന്ന് വരെ ജനം വിധിച്ചു. ഞാന്‍ ഒരു മാനസിക രോഗി അല്ല എന്ന് അറിയിക്കാന്‍ ഞാന്‍ ഈ സിനിമ കഷ്ടപടുകള്‍ക്കിടയില്‍ നിന്നും പൂര്‍ത്തിയാക്കി.

Tp -51-malayalam-upcoming-film-moidu-thazhath-2

ചോദ്യം:ഈ സിനിമയുമായി മുന്നോട്ടു പോകുമ്പോള്‍ ലഭിച്ച പ്രതികരണങ്ങള്‍ ?

ഉത്തരം:ഈ സിനിമ ഒരിക്കലും നടക്കില്ല …കേരളത്തിലെ ഏറ്റവും വലിയ ബഹുജന പ്രസ്ഥാനത്തിനെതിരെ സിനിമ എടുകുന്നതുകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാകില്ല. ആര്‍ട്ടിസ്റ്റുകള്‍ വരില്ല. അഥവാ നടന്നാല്‍ റിലീസ് ചെയാന്‍ പറ്റില്ല. ഇങ്ങനെ പലതരത്തിലുള്ള പ്രതികരണങ്ങള്‍.

Tp -51-malayalam-upcoming-film-moidu-thazhath-7

ചോദ്യം:ഈ ചിത്രം സിപിഎമ്മിന് എതിരാണോ ?

ഉത്തരം: ഈ ചിത്രം സി പി എമ്മിനു അനുകൂലമാണ്. കാരണം ടി പി യുടെ ബാല്യ കാലം ഈ ചിത്രം പറയുനുണ്ട.് മറ്റൊന്ന് കേരളത്തിലെ ചെഗുവേര എന്നറിയപ്പെടുന്ന സഖാവ് മണ്ടോടി കണ്ണന്റെ ജീവിത ചരിത്രവും ഈ സിനിമ പറയുന്നു.. ..

ലോക്ക് അപ്പ് റൂമിലെ പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ശേഷം, സ്വന്തം കൈപ്പടയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം എഴുതി വച്ച് രക്തസാക്ഷിതം വരിച്ച വ്യക്തി കൂടിയാണ് അദ്ദേഹം .ഒപ്പം ഒഞ്ചിയത്ത് വെടിവെപ്പില്‍ മരിച്ച 8 സഖാക്കളുടെ കഥ കൂടി ചിത്രം പറയുന്നുണ്ട് .

Tp -51-malayalam-upcoming-film-moidu-thazhath-6

ചോദ്യം:ചിത്രത്തിലെ നായകന് ടി.പി യുമായി നല്ല രൂപ സാദൃശ്യമുണ്ട്, ഈ നായകനെ കണ്ടെത്തിയത് എങ്ങനെയാണ്..?

ഉത്തരം: മലയാളത്തിലെ ഒട്ടു മിക്ക നടന്‍ മാരെ ഞങ്ങള്‍ സമീപിച്ചിരുന്നു, എന്നാല്‍ ചിത്രം ടി പി യുടെ കഥയാണ് എന്ന് അറിഞ്ഞപ്പോള്‍ പലരും പിന്മാറി .ഒടുവില്‍ ഒരാള്‍ സമ്മതിച്ചു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപോള്‍ വിളിച്ചു പറഞ്ഞു അയള്‍ക്കും പറ്റില്ലയെന്ന്് .ഒരാള്‍ക്കും നട്ടെലില്ല എന്ന് ഇതില്‍ നിന്നും മനസിലാക്കാം. ഒടുവില്‍ ഒരു മാധ്യമത്തില്‍ വാര്‍ത്ത വന്നു ‘ആര്‍ടിസ്റ്റ് ഇല്ല ടെക്‌നിക്കല്‍ ടീമില്ല. ടി പി 51 സിനിമ നിര്‍ത്തുന്നു’ വാര്‍ത്ത വായിച്ച ഒരു പ്രായമായ സ്ത്രീ എന്നെ വിളിച്ചു പറഞ്ഞു സിനിമ നിര്‍ത്തരുത്. ടി പി യെ പോലുള്ള ഒരാളെ ഞാന്‍ വടകരയില്‍ കണ്ടിടുണ്ട് എന്ന്. പിന്നെ അയാള്‍ക്ക് പിന്നാലെ ആയി യാത്ര. ഒടുവില്‍ കണ്ടെത്തി അയാള്‍ക് ടി പി യുമായി നൂറു ശതമാനം സാമ്യം .അങ്ങനെയാണ് രമേശ് വടകര ടി പി സിനിമയില്‍ നായകനാവുന്നത്.

ചോദ്യം:രമയെ കണ്ടെത്തിയത്?

ഉത്തരം:മലയാളത്തിലെ പല നടിമാരെയും സമീപിച്ചു. ഒടുവില്‍ രോഹിണി സമതിച്ചു. പിന്നീടു അവരും പിന്മാറി …ഒടുവില്‍ ദേവി അജിത് രമയായി ചിത്രതിലെത്തി.

Tp -51-malayalam-upcoming-film-moidu-thazhath-3

ചോ: ചിത്രം പൂര്‍തികരിക്കാന്‍ എടുത്ത സമയം..?

ഉ:ഏതാണ്ട് രണ്ടര വര്‍ഷം എടുത്തു പൂര്‍ത്തികരിക്കാന്‍.പ്രൊഡ്യൂസര്‍ മ്മാര്‍ പലരും പിന്‍മാറി ..

ചോ:ഭീഷണികള്‍ വല്ലതും ഉണ്ടായിടുണ്ടോ ?

ഉ: ഈ സിനിമ എനിക്ക് സമ്മാനിച്ചത് പീഡനങ്ങളുടെ അഗ്ന്നി പര്‍വതങ്ങള്‍ ആയിരുന്നു. വാടക വീട്ടില്‍ നിന്നും കു ടുബവുമായി ഇറങ്ങി പോകേണ്ടി വന്നു .ഉറച്ച ഒരു ക്രൂ(ടീം) എന്റെ കൂടെ ഉണ്ടായിരുന്നതാണ് എന്റെ സിനിമയുടെ ഏറ്റവും വലിയ വിജയം. എടുത്തു പറയേണ്ടത് എഡിറ്റര്‍ വി ടി ശ്രീജിത്ത് സൌണ്ട് ഡിസൈനര്‍ ചഞ്ചല്‍ റിയാന്‍, അസോസിയറ്റ് ഡയറക്ടര്‍ അമ്പിളി എസ് കുമാര്‍, ഗഫൂര്‍
സാന്റ്‌ബാങ്ക്‌സ് തുടങ്ങിയവരാണ്.

Tp -51-malayalam-upcoming-film-moidu-thazhath-1

ചോ:ഒരുപാടു വലിയ പ്രതി സന്ധികള്‍ ഉണ്ടായിരുന്നു  തുടക്കം മുതല്‍ ,ഇതിനിടയില്‍ എങ്ങനെ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞു?

ഉ:ടി പി യെ സ്‌നേഹിക്കുന്ന ഒരുപാട് നല്ല ആളുകളുടെ സപ്പോര്‍ട്ട് ഉണ്ടായിരുന്നു തുടക്കം മുതല്‍, സഹോദരിയുടെ മാല വരെ ഊരി തന്ന ഡി.വൈ.എഫ.ഐ നേതാവ്, ഒരിക്കലും പണയം വെയ്ക്കാന്‍ പാടില്ലാത്ത മഹര്‍[താലി] ഊരിതന്ന എന്റെ ഭാര്യ ഹസീന അങ്ങനെ പലരും.

Tp -51-malayalam-upcoming-film-moidu-thazhath-5

ചോ:റിലീസ് ആദ്യം അറിയിച്ചിരുന്നത് ജൂണ് 12 ആയിരുന്നു പിന്നീടു അത് മാറ്റി വെകേണ്ടി വന്നത് ?

ഉ:ചില സകേതിക തകരാറുകള്‍, പിന്നെ റംസാന്‍ മാസം.. ഇതെല്ലം കൊണ്ടാണ്.

ചോ:സിനിമ റിലീസ് ആയി കഴിഞ്ഞു പാര്‍ട്ടി യുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങള്‍ വല്ലതും ഉണ്ടായാല്‍ ?

ഉ:അവരെ ജനം നേരിട്ടോളും. ഒരു ജനത ഈ ചിത്രം നെഞ്ചിലെറ്റും കാരണം ടി പി യെ ജനത്തിന് ഇഷ്ടമായിരുന്നു . സിനിമ എല്ലാവരും തീയ്യറ്ററില്‍ ചെന്ന് കാണുക. ,ഫാസിസ്റ്റുകള്‍ക്കെതിരയുള്ള പോരാട്ടം ശക്തി പെടുത്തുക. പിന്നെ ഇടതു പക്ഷ പ്രവര്‍ത്തകരോട് ഒരു വാക്ക്…

നിങ്ങളുടെ നേതാക്കള്‍ക്ക് അപജയം പറ്റിയാല്‍ നിങ്ങള്‍ ഇത്ര മാത്രം ചെയുക. മാവോ സെ തൂങ്ങ് പറഞ്ഞ പോലെ ‘ സഖാക്കളെ നിങ്ങള്‍ നിങ്ങളുടെ പാര്‍ട്ടി ഓഫീസുകളിലേക് മാര്‍ച്ച് ചെയ്യുക.. ‘

Tp -51-malayalam-upcoming-film-moidu-thazhath-4

© 2024 Live Kerala News. All Rights Reserved.