പൊലീസ് നോക്കി നില്‍ക്കെ അക്രമികള്‍ അഴിഞ്ഞാടി; പട്യാല കോടതിക്ക് മുമ്പില്‍ സംഘര്‍ഷം; വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്ക്

ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാല ക്യാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയതിനെത്തുടര്‍ന്ന് റിമാന്‍ഡിലായ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിനെ ഹാജരാക്കാനെത്തിയ പട്യാല കോടതിക്ക് മുമ്പിലാണ് സംഘര്‍ഷം. പുറത്തുനിന്നെത്തിയ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. അക്രമത്തില്‍ ജെഎന്‍യു അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് മര്‍ദനമേറ്റു.

jnu-students-teachers-court_650x400_71455528521

പോലീസ് നോക്കിനില്‍ക്കെയാണ് സംഘം വിദ്യാര്‍ത്ഥികളെയും മാധ്യമപ്രവര്‍ത്തകരെയും അധ്യാപകരെയും ആക്രമിച്ചത്. കൈരളി-പീപ്പിള്‍ റിപ്പോര്‍ട്ടര്‍ മനുശങ്കറിനെ ബിജെപി അനുകൂല അഭിഭാഷകര്‍ വളഞ്ഞിട്ടുമര്‍ദ്ധിച്ചു. ഈ സമയം പൊലീസ് നോക്കിനില്‍ക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.