ദയവായി എന്റെ മകനെ രാജ്യദ്രോഹിയെന്ന് വിളിക്കരുത്; അവന്‍ ഭീകരനല്ല, അങ്ങനെ ആകാന്‍ അവന് കഴിയില്ല; കനയ്യകുമാറിന്റെ മാതാവ് മീനദേവിയുടേതാണീ വാക്കുകള്‍

പട്‌ന: എന്റെ മകന് ഭീകരാനാവാന്‍ കഴിയില്ല. അവനെ അങ്ങനെ വിളിക്കരുത്. എന്റെ മകനൊരിക്കലും രാജ്യദ്രോഹിയാവാന്‍ കഴിയില്ല. അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ മാതാവ് മീനാ ദേവ പറയുന്നു. അവന്‍ അറസ്റ്റിലായതിനുശേഷം അയല്‍വീട്ടിലെത്തി ടിവി വാര്‍ത്തകള്‍ വിടാതെ കാണുന്നുണ്ട്. പൊലീസ് അവനെ അധികമായി മര്‍ദിക്കില്ലെന്നാണ് പ്രതീക്ഷ. മാതാപിതാക്കളെയും രാജ്യത്തെയും അവന്‍ ബഹുമാനിച്ചിട്ടേയുള്ളൂ.
അങ്കണവാടി ജീവനക്കാരിയാണ് മീന. തന്റെയും മൂത്ത മകന്റെയും ജോലിയിലൂടെയാണ് വീട്ടിലെ കാര്യങ്ങളെല്ലാം നടക്കുന്നത്. കനയ്യയുടെ പിതാവ് വര്‍ഷങ്ങളായി ജോലിക്കു പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും മീന പറയുന്നു. അതേസമയം, ബിജെപി സര്‍ക്കാരിനെതിരെ പ്രചാരണം നടത്തിയതിന്റെ വൈരാഗ്യമാണ് തന്റെ മകനോട് തീര്‍ക്കുന്നതെന്ന് പിതാവ് ജയ് ശങ്കര്‍ സിങ് പറഞ്ഞു. കനയ്യ ഒരിക്കലും രാജ്യദ്രോഹിയായി മാറില്ല. അവന്റെ പ്രായത്തിലുള്ള മറ്റു യുവാക്കളെ പോലെ രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് കനയ്യയെന്നും സിങ് പറഞ്ഞു. ബിഹാറിലെ ബേഗു സരായിയിലാണു കനയ്യയുടെ വീട്. കഴിഞ്ഞ വര്‍ഷമാണ് ഓള്‍ ഇന്ത്യ സ്റ്റുഡന്റ് ഫെഡറേഷന്റെ (എഐഎസ്എഫ്) നേതൃത്വത്തില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് യൂണിയന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. ജെഎന്‍യു സമരത്തില്‍ രാജ്യദ്രോഹകുറ്റം ചാര്‍ത്തിയാണ് കനയ്യകുമാറിനെ അറസ്റ്റ് ചെയ്തത്.

© 2024 Live Kerala News. All Rights Reserved.