കൃത്രിമക്കാലാണെന്ന് തെളിയിക്കാന്‍ യുവതി ജീന്‍സ് ഊരിക്കാണിച്ചു; രാജ്യത്തിന് അപമാനമായി എയര്‍പോര്‍ട്ട് സൂരക്ഷ ഉദ്യോഗസ്ഥര്‍

മുംബൈ: കൃത്രിമക്കാലാണെന്ന് തെളിയിക്കാന്‍ വേണ്ടി യുവതിയുടെ ജീന്‍സ് ഊരിക്കാണിക്കാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ആവശ്യപ്പെട്ടു. അന്തര തെലാങ് എന്ന 24 കാരിയെയാണ്് ഉദ്യോഗസ്ഥര്‍ അപമാനിച്ചത്. തന്റേത് കൃത്യമക്കാലാണെന്ന് പറഞ്ഞിട്ടു ജീന്‍സ് അഴിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് അന്തര ട്വിറ്ററിലൂടെ പറഞ്ഞു.സുരക്ഷാ പരിശോധനയില്‍ കൃത്രിമകാലായതിനാല്‍ മെറ്റല്‍ ഡിക്ടേറ്റര്‍ മുന്നറിപ്പ് ശബ്ദം പുറപ്പെടുവിച്ചു. തന്റേത് കൃത്രിമക്കാലയാതിനാലാണെന്ന് അന്തര പറഞ്ഞെങ്കിലും ജീന്‍സ് അഴിച്ച് കാണിച്ച് അത് തെളിയിക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.
ജനുവരി 30ന് മുംബൈയില്‍ നിന്ന് ബംഗ്‌ളൂരുവിലേക്ക് യാത്ര ചെയ്യാനെത്തിയപ്പോഴാണ് എയര്‍പോര്‍ട്ട് അധികൃതര്‍ അപമാനിച്ചത്. സ്ഥിരമായി വിമാനത്തില്‍ യാത്ര ചെയ്യുന്ന അന്തരയ്ക്ക് ഈ അനുഭവം ആദ്യമായിട്ടാണ്. ബംഗഌരു വിമാനത്താവളത്തില്‍ എക്‌സ്‌പ്ലോസീവ് ട്രേസ് ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് പരിശോധന ഇത് മുംബൈയിലും സ്ഥാപിച്ചു കൂടേയെന്നും അന്താര ട്വീറ്റിലൂടെ ചോദിക്കുന്നു.മുംബൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട് അപ്പിന്റെ ഡയറക്ടറാണ് അന്തര ജോലി ചെയ്യുന്നത്.

© 2024 Live Kerala News. All Rights Reserved.