കരിപ്പൂരിലെ 100 സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് ബംഗളൂരുവിലേക്ക് സ്ഥലം മാറ്റം

 

കരിപ്പൂര്‍ സംഘര്‍ഷത്തിലെ കുറ്റക്കാരായ 100 സിഐഎസ് എഫ് ഉദ്യോഗസ്ഥരെ ബംഗലൂരുവിലെക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങി .സിഐഎസ് എഫിന്റെ ആഭ്യന്തര അന്വേഷണത്തിലാണ് നടപടി .സംഭവവുമായി നേരിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ആക്രമങ്ങള്‍ ഉണ്ടാക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

കരിപ്പൂർ സംഘർഷത്തിൽ ഉൾപ്പെട്ട സിഐഎസ്എഫ് ജവാൻ സിതാറാം ചൗധരിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ചൗധരിയെക്കൂടാതെ 25 സിഐഎസ്എഫ് ജവാൻമാർക്കെതിരെയും കേസെടുത്തിട്ടുണ്ട് . ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് കരുതുന്നത് . ബുധനാഴ്ച രാത്രി നടന്ന അക്രമത്തില്‍ നിരവധി പേര്‍ക്കു പങ്കുള്ളതായി റിപ്പോർട്ടുകൾ വന്നിരുന്നു . ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തവുമാണ്. ഇവര്‍ക്കെതിരെയുള്ള ആദ്യ നടപടിയായാണു ഇപ്പോൾ സ്ഥലംമാറ്റം നൽകിയിരിക്കുന്നത് .

കൂടാതെ, കൊലപാതകവുമായി നേരിട്ടു ബന്ധമുള്ളവര്‍ക്ക് കേസിന്‍റെ തുടര്‍ നടപടിയും വിചാരണയും നേരിടേണ്ടിവരും. പൊലീസ് ആവശ്യപ്പെടുകയാണെങ്കില്‍ കൊലക്കേസ് പ്രതികളെ സ്ഥലം മാറ്റേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റം നല്‍കാനാണ് തീരുമാനം.

വിമാനത്താവളത്തിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നു കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. കൊലപാതകത്തിന്‍റെ ഭാഗമായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്ന കാര്യവും തീരുമാനിക്കും. ഇന്നലെ അറസ്റ്റിലായ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ ഇന്നു കോടതിയില്‍ ഹാജരാക്കും.

വൃക്തമായ ദൃശ്യങ്ങള്‍ ലഭിച്ചതോടെ സീതാറാം ചൗധരി അടക്കമുളളവരെ സിഐഎസ്എഫ് ജവാന്‍മാരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ ഒന്‍പത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ കോടതിയില്‍ ഹാജരാക്കും. കോഴിക്കോട് ചികില്‍സയില്‍ കഴിയുന്ന രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെയും ഇന്ന് അറസ്റ്റ് ചെയ്യും. നാല് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.

സിഐഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ വ്യോമയാന ജോയിന്‍റ് സെക്രട്ടറി ഇന്നു റിപ്പോര്‍ട്ടു സമര്‍പ്പിക്കുമെന്നാണ് സൂചന . കരിപ്പൂര്‍ വിമാനത്താവളം സന്ദര്‍ശിച്ചു മുഴുവന്‍ വിവരങ്ങളും ശേഖരിച്ചശേഷം വ്യോമയാന ജോയന്‍റ് സെക്രട്ടറി ജി. അശോക് കുമാര്‍ ഇന്നലെ ഡല്‍ഹിയില്‍ മടങ്ങിയെത്തി സുരക്ഷാവീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നുമാണ് അശോക് കുമാർ ഈ സംഭവത്തോട് പ്രതികരിച്ചത് .

 

© 2024 Live Kerala News. All Rights Reserved.