വിമാനത്താവളങ്ങളിൽ ഇനി സുരക്ഷയ്ക്ക്സംസ്ഥാന പോലീസ്

തിരുവനന്തപുരം:വിമാനത്താവളങ്ങളിൽ സുരക്ഷാചുമതല സംസ്ഥാനപോലീസിന് നൽകണമെന്ന് ഇന്റിലിജൻസ് സർക്കാരിന് റിപ്പോർട്ട് നൽകി.കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ വെടി വെപ്പിനെ തുടർന്നാണ് ഇന്റിലിജൻസ് റിപ്പോർട്ട് നൽകിയത് .റിപ്പോർട്ട്‌ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറും.ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ നടപടി .

സംസ്ഥാനത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ഇന്റലിജൻസ് പരിശോധന നടത്തി. എല്ലാ വിമാനത്താവളങ്ങളിൽ കേരള പൊലീസിന്റെ സാന്നിധ്യം ആവശ്യമാണ്. അവിടെ എപ്പോഴും ജാഗ്രതയ്ക്കു വേണ്ടി കേരള പൊലീസ് വേണം. ഇക്കാര്യത്തിൽ കേന്ദ്രത്തിനു കത്തയയ്ക്കും. ഇതിനു വേണ്ടി ഡിജിപി ടി.പി. സെൻകുമാറിനെ ചുമതലപ്പെടുത്തി. അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ സായുധ പൊലീസ് സുരക്ഷ തുടരണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സിെഎഎസ്എഫ് എഡിജി പാച്ച് നന്ദ അന്വേഷണത്തിന്‍റെ ഭാഗമായി വിമാനത്താവളത്തിലെത്തി പരിശോധന നടത്തി .

© 2024 Live Kerala News. All Rights Reserved.