അഗ്‌നിപര്‍വത ഭീഷണി: ഇന്‍ഡൊനീഷ്യയില്‍ വിമാനത്താവളങ്ങള്‍ അടച്ചു

 

ജക്കാര്‍ത്ത: അഗ്‌നിപര്‍വതം പൊട്ടിയതിനെത്തുടര്‍ന്ന് ഇന്‍ഡൊനീഷ്യയിലെ അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചു. കിഴക്കന്‍ ജാവയിലെ റുങ് അഗ്‌നിപര്‍വതമാണ് ഒരാഴ്ച മുമ്പ് പൊട്ടിത്തെറിച്ചത്.

അഗ്‌നിപര്‍വതത്തില്‍ നിന്നുള്ള പുകയും ചാരവും ദൂരക്കാഴ്ച തടസപ്പെടുത്തുന്നതിനാലാണ് വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ബാലി അടക്കമുള്ള വിമാനത്താവളങ്ങളാണ് അടച്ചത്.