ഹൈദരബാദ് സര്‍വകലാശാലയിലെ സമരം അവസാനിപ്പിച്ചു; ആവശ്യങ്ങള്‍ ഉപാധികളോടെ അംഗീകരിച്ചു

ഹൈദരാബാദ്: രോഹിത് വെമുലയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുക, വിസിയെ പുറത്താക്കുക തുടങ്ങി വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച എട്ട് ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹൈദരബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സമരം അവസാനിപ്പിച്ചു. ഉപാധികളോടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍വകലാശാല അധികൃതര്‍ തയ്യാറായതിനെതുടര്‍ന്നാണ് സമരം അവസാനിപ്പിക്കല്‍. രോഹിതിനൊപ്പം സസ്‌പെന്‍ഷനിലായ മറ്റു നാലു വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള നടപടികള്‍ പിന്‍വലിക്കണമെന്നാണ് ജെഎസി പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നേരത്തെ സര്‍വകലാശാല അധികൃതര്‍ അംഗീകരിച്ചിരുന്നു.. ഉപാധികളിന്‍മേല്‍ പത്ത് ദിവസത്തിനകം നടപടി സ്വീകരിച്ചില്ലെങ്കില്‍ വീണ്ടും ശക്തമായ സമരം ആരംഭിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

© 2023 Live Kerala News. All Rights Reserved.