ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള നാല് പേര്‍ ബാംഗ്ലൂരില്‍ പിടിയില്‍; സഹപാഠികള്‍ക്ക് ഐഎസ് ആശയങ്ങള്‍ പകര്‍ന്നുകൊടുത്തു

ബാംഗ്ലൂര്‍: ഭീകരസംഘടനായ ഐഎസുമായി ബന്ധമുള്ള നാല് യുവാക്കളെയാണ് കര്‍ണ്ണാടക പൊലീസ് ബംഗ്ലൂരില്‍ അറസ്റ്റ് ചെയ്തത്. ബാംഗ്ലൂര്‍ തുംകൂര്‍ സ്വദേശി സെയ്ദ് ഹുസൈന്‍, മാംഗ്ലൂര്‍ സ്വദേശി നജ്മല്‍ ഹുഡ എന്നിവരും മറ്റ് രണ്ട് പേരുമാണ് പിടിയിലായത്. കോളജ് വിദ്യാര്‍ഥികളായ ഇവര്‍ സഹപാഠികള്‍ക്ക് ഐഎസ് ആശയങ്ങള്‍ പകര്‍ന്നുകൊടുക്കുകയായിരുന്നു. ഇതാണ് അറസ്റ്റിന് കാരണമായത്. കൂടുതല്‍ വിവരം പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായില്ല. ഐഎസ് ബന്ധമുള്ള മദ്രസാ അധ്യാപകന്‍ ബാംഗ്ലൂരില്‍ നിന്ന് പിടിയിലായിരുന്നു.

© 2024 Live Kerala News. All Rights Reserved.