കോട്ടയം: കുടുംബകലഹത്തിനിടെ അമ്മായിയമ്മ മരുമക്കളെ കറിക്കത്തികൊണ്ട് വെട്ടി. സംഭവത്തില്‍ ചങ്ങനാശ്ശേരിയിലെ ളായിക്കാട് സ്വദേശിനി രമണിയ്‌ക്കെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു. പാചകവാതക സിലിണ്ടറിന്റെ ബുക്കിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സിലിണ്ടറുമായി ഏജന്‍സിയുടെ വാഹനം വീട്ടുമുറ്റത്ത് എത്തിയപ്പോള്‍ രമണി ബുക്ക് ചോദിച്ചു. ഇത് കൊടുക്കാതിരുന്നതാണ് സംഘട്ടനത്തിന് ഇടയാക്കിയത്. മരുമക്കളായ സൗമ്യ (30), ശരണ്യ (25) എന്നിവര്‍ക്കാണ് കറിക്കത്തിക്കൊണ്ടുള്ള വെട്ടില്‍ പരുക്കേറ്റത്. ഇവര്‍ പെരുന്നയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.