കോഴിക്കോട്: സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘത്തിന്റെ കാര്‍ പൊലീസ് സ്റ്റേഷനില്‍ കത്തിക്കാന്‍ ശ്രമം. കേസിലെ പ്രതികള്‍ കൊടുവള്ളി സ്വദേശിയെ വധിക്കാന്‍ശ്രമിച്ചത് ഈ കാറില്‍. സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘത്തിന്റെ രഹസ്യം ചോരുമെന്ന് ഭയന്ന് കൊടുവള്ളി സ്വദേശി സാനുവിനെ വധിക്കാന്‍ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ വാഹനമാണ് കത്തിക്കാന്‍ ശ്രമിച്ചത്.
കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരുന്ന കാറിന്റെ മുന്‍വശത്തെ ടയറുകള്‍ പൂര്‍ണ്ണമായി കത്തിനശിച്ചു. കാറിന് ഒന്നരക്കോടിയോളം രൂപ വിലവരും. കള്ളക്കടത്തിന് ഉപയോഗിക്കുന്ന രഹസ്യ അറയുള്‍പ്പെടെയുള്ള കാറാണിത്. പൊലീസ് സ്റ്റേഷനുള്ളില്‍ സൂക്ഷിച്ച കാര്‍ കത്തിക്കാന്‍ശ്രമം നടന്നതെങ്ങിനെയെന്നത് സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നുണ്ട്. കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.