പോത്തന്‍കോട് അച്ഛനും മകള്‍ക്കുമെതിരെ ഗുണ്ടാ ആക്രമണം; പെണ്‍കുട്ടിയെ കടന്ന് പിടിച്ചു, മുഖത്തടിച്ചു, മുടിയില്‍ കുത്തിപ്പിടിച്ചു

തിരുവനന്തപുരം: പോത്തന്‍കോട് യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചു. വെഞ്ഞാറമൂട് സ്വദേശിയായ ഷായ്ക്കും അദ്ദേഹത്തിന്റെ മകള്‍ നൗറിന്‍ (17) എന്നിവര്‍ക്ക് നേരെ ഗുണ്ടാ ആക്രമണമുണ്ടായത്.ഇന്നലെ രാത്രി 8.30 ന് സംഭവം.ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ അച്ഛനും മകളെയും ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ അക്രമികള്‍ കടന്ന് പിടിക്കുകയും മുഖത്തടിക്കുകയും മുടിയില്‍ കുത്തി പിടിക്കുകയും ചെയ്തു. നിരവധി കേസുകളിലെ പ്രതിയും മാസങ്ങള്‍ക്ക് മുമ്പ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറ് പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അക്രമം നടത്തിയത്. പോത്തന്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

© 2024 Live Kerala News. All Rights Reserved.