ഇംഫാല്‍: മ്യാന്‍മര്‍ അതിര്‍ത്തിക്കുള്ളില്‍ കടന്നു തീവ്രവാദ കേന്ദ്രങ്ങളില്‍ കരസേനയുടെ പ്രത്യാക്രമണം. ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം.
കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രത്യാക്രമണമായിരുന്നു കരസേന ഇന്നു നടത്തിയത്. ഇന്ത്യ – മ്യാന്‍മര്‍ അതിര്‍ത്തിയിലെ രണ്ടിടങ്ങളിലായി ഭീകര കേന്ദ്രങ്ങളിലായിരുന്നു ആക്രമണം.