ശബരിമല: നാളെ മകര വിളക്ക് പ്രമാണിച്ച് ശബരിമലയിലും പരിസരപ്രദേശങ്ങളിലും ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഭക്തജനത്തിരക്ക് വര്‍ധിക്കുന്നതനുസരിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ദര്‍ശനസൗകര്യം വിപുലമാക്കുന്നതിനും ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. പൊലീസ്, ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ് സേനകള്‍ തിരക്കുനിയന്ത്രിക്കാനും സുരക്ഷയൊരുക്കാനും വേണ്ടി പ്രവര്‍ത്തിക്കുന്നു. പമ്പ, നിലയ്ക്കല്‍ ഭാഗങ്ങളില്‍ 2000, പുല്ലുമേട്ടില്‍ 1500, പാഞ്ചാലിമേട്ടില്‍ 300, പരുന്തുംപാറയില്‍ 200 എന്നിങ്ങനെയും പൊലീസിന്റെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. പുല്ലുമേട്ടില്‍ 150 അസ്‌കാ ലൈറ്റുകളും, ബിഎസ്എന്‍എല്‍ താല്ക്കാലിക ടവറും സജ്ജമാണ്. 24 മണിക്കൂര്‍ എലിഫന്റ് സ്‌ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. സന്നിധാനത്ത് ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ് വകുപ്പ് ഏര്‍പ്പെടുത്തിയ വെര്‍ച്വല്‍ ക്യൂ സംവിധാനം ഈ സീസണില്‍ 16 ലക്ഷത്തിലധികം പേര്‍ പ്രയോജനപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.