തിരക്കേറുന്നു: ഇന്നലെ മാത്രം അയ്യപ്പ സന്നിധിയില്‍ എത്തിയത് 70,000 ഭക്തര്‍, ഇന്നും തിരക്കേറും

ശബരിമല: ശബരിമലയിൽ തിരക്കേറുന്നു. ഇന്നലെയാണ് മാത്രം 70,000-ത്തിലധികം ഭക്തരാണ് ശബരിമലയിൽ എത്തിയതെന്നാണ് കണക്ക്. ഇന്നും തിരക്ക് കൂടുമെന്ന് ആണ് പ്രതീക്ഷ. ഇന്ന് 60000ലധികം തീർഥാടകരാണ് വെർച്യുൽ ക്യു വഴി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിൽ പമ്പാ സ്നാനത്തിന് ജാഗ്രതാ ജാഗ്രതാ നിർദ്ദേശമുണ്ട്. ബുക്ക് ചെയ്ത തീർത്ഥാടകർക്കൊപ്പം സ്പോട്ട് ബുക്കിം​ഗ് വഴിയും തീർത്ഥാടകരെത്തും. തിരക്ക് കണക്കിലെടുത്ത് തീർത്ഥാടനത്തിനെത്തുന്ന കുട്ടികൾക്ക് വേണ്ടി പ്രത്യേക സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

പമ്പയിൽ ഗാർഡ് സ്റ്റേഷനോട് ചേർന്ന് കുട്ടികളുടെ കയ്യിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ടാഗ് കെട്ടി നൽകുന്നുണ്ട്. ഒപ്പമുള്ളവരുടെ ഫോൺ നമ്പറും പേരും രേഖപ്പെടുത്തി ഇത് കയ്യിൽ ഒട്ടിച്ചാകും സന്നിധാനത്തേക്ക് വിടുന്നത്.

© 2024 Live Kerala News. All Rights Reserved.