ശബരിമല തിരുവാഭരണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമലയിലെ തിരുവാഭരണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരേ പി രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നല്‍കിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് കൃഷ്ണമുരാരി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ദേവപ്രശ്‌നം നടത്തിയത് പന്തളം കൊട്ടാരത്തിന്റെ സമ്മതമില്ലാതെയാണെന്നും അതിനാല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് തടയണമെന്നുമാണ് കൊട്ടാരത്തിന്റെ ആവശ്യം.

© 2024 Live Kerala News. All Rights Reserved.