ഇസ്‌ലാമാബാദ്: പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ ഭീകരാക്രമണവുമായി ബന്ധമുള്ള നാലുപേര്‍ പാകിസ്ഥാനില്‍ പിടിയില്‍. ബഹാവല്‍പൂര്‍, സിയാന്‍കോട്ട് പ്രദേശങ്ങളില്‍ വച്ചാണ് ഭീകരര്‍ പിടിയിലായത്. ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഭീകരരെ പിടികൂടിയത്. കൂടുതല്‍ പേര്‍ പിടിയിലായേക്കുമെന്ന് പാകിസ്ഥാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ പിടിയിലായവര്‍ക്ക് ജയ്‌ഷെ മുഹമദ് എന്ന ഭീകരസംഘടനയുമായി ബന്ധമുള്ളതായാണ്‌സംശയം. പത്താന്‍കോട്ട് ആക്രമണത്തിന് ശേഷം ജയ്‌ഷെ മുഹമദ് പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കിടുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. പത്താന്‍കോട്ട് ആക്രമവുമായി ബന്ധപ്പെട്ട് ഭീകരരെ പിടികൂടാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ നടപടി.