പഞ്ചാബിലെ വ്യോമസേന കേന്ദ്രത്തില്‍ മുംബൈ മോഡല്‍ ഭീകരാക്രമണം; നാല് ഭീകരരെ വധിച്ചു; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചു; ഏറ്റുമുട്ടലിന് വിരാമം

പത്താന്‍കോട്ട്: പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേന കേന്ദ്രത്തില്‍ മുബൈ മോഡല്‍ ഭീകരാക്രമണം. സുരക്ഷാസേനയുടെ വെടിവെപ്പില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. സുരക്ഷാസേനയിലെ മൂന്ന് പേരും  മരിച്ചു. ഏറ്റുമുട്ടല്‍ അവാസിച്ചെങ്കിലും ഇവിടെ തിരച്ചില്‍ തുടരുകയാണ്. എയര്‍ബേസിലെ ഒരു കെട്ടിടം കൈയടക്കിയയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്കാണ് പത്താന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രത്തിനു നേരെ ആക്രമണമുണ്ടായത്. സൈനിക വേഷത്തില്‍ ഔദ്യോഗിക വാഹനത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. മിഗ് 29 വിമാനങ്ങളും, ഹെലികോപ്റ്ററുകളുമുളള തന്ത്രപ്രധാനമേഖലയാണ് പത്താന്‍കോട്ടിലെ എയര്‍ബേസ്. വെടിയുതിര്‍ത്ത് എത്തിയ ഭീകരര്‍ ടെക്‌നിക്കല്‍ ഏരിയയിലേക്കാണ് കടക്കാന്‍ ശ്രമിച്ചതും. സംഘത്തില്‍ നാലുപേരുണ്ടായിരുന്നതായും, അതില്‍ രണ്ടുപേര്‍ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നുമാണ് വിവരങ്ങള്‍. കെട്ടിടങ്ങള്‍ക്കുള്ളിലുണ്ടെന്ന് കരുതുന്ന രണ്ടു ഭീകരര്‍ക്കായി സുരക്ഷാസേനയുടെ തെരച്ചില്‍ തുടരുകയാണ്.

അതേസമയം ഭീകരരെ നേരിടാന്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ സഹായം തേടിയെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എയര്‍ബേസിലുണ്ടായിരുന്ന വിമാനങ്ങള്‍ സുരക്ഷിതമാണെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം തട്ടിയെടുത്ത ഒരു എസ്പിയുടെ വാഹനമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും, അതിര്‍ത്തി കടന്നെത്തിയവരാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഗുര്‍ദാസ്പൂരില്‍ ഗ്രനേഡുകളും, എ.കെ 47 തോക്കുകളുമായെത്തിയ ഭീകരരുടെ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അപ്രതീക്ഷിത പാകിസ്താന്‍ സന്ദര്‍ശനം കഴിഞ്ഞ് ഒരാഴ്ച പിന്നിടും മുന്നെയാണ് രാജ്യത്തെ ഞെട്ടിച്ച് അതിര്‍ത്തി കടന്നെത്തിയവരുടെ ഭീകരാക്രമണം. സമാധാനന്തരീക്ഷം തകര്‍ക്കുകയാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തം

© 2024 Live Kerala News. All Rights Reserved.