ഒരു ഇടവേളയ്!ക്കു ശേഷം ജ്യോതിക 36 വയതിനിലെ എന്ന ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയില്‍ തിരിച്ചെത്തിയിരിക്കുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ റീമേക്കായിരുന്നു ഇത്. ഇപ്പോഴിതാ സൂര്യയും ജ്യോതികയും വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.
ഇരുവരേയും ഒന്നിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ രണ്ടു സംവിധായകര്‍ ആരംഭിച്ചതായി സൂര്യ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്നും സൂര്യ പറഞ്ഞു.
സൂര്യയും ജ്യോതികയും ഇതിനു മുമ്പ് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഒന്നിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ച കാക്ക കാക്ക സൂപ്പര്‍ഹിറ്റായിരുന്നു.