കുഞ്ചാക്കോ ബോബന്റെ വള്ളിയും പുള്ളിയും തെറ്റിക്കാന്‍ ഒരു കൂട്ടം യുവാക്കള്‍ എത്തുന്നു..

നവാഗതനായ ഋഷി ശിവകുമാര്‍ കഥയും തിരക്കഥയും ഒരുക്കി ചെയ്യുന്ന ചിത്രമാണ് വള്ളിയും തെറ്റി പുള്ളിയും തെറ്റി. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. പ്രശസ്ത ഛായഗ്രഹകനായ എസ് ശിവകുമാറിന്റെ അസോസിയേറ്റായി വര്‍ക്ക് ചെയ്തു വരികയായിരുന്ന ഋഷി. ഇതിന്റെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത് എസ് ശിവകുമാറിന്റെ മകന്‍ കുഞ്ഞുണ്ണി എസ് ശിവകുമാറാണ്.
അച്ചുത് മൂവി മാജികിന്റെ ബാനറില്‍ ഫൈസല്‍ ലതീഫ് ആണ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നവാഗതനായ സൂരജ് എസ് കുറുപ്പാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഇതുവരെ മലയാളികള്‍ കണ്ടു ശീലിച്ച ആലാപന ശൈലിയില്‍ നിന്നു തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.അതുപോലെ ഒരുപാട് സസ്‌പെന്‍സുകളോടെ 90 കളിലെ ജീവിതങ്ങള്‍ പുനരാവിഷ്‌കരിക്കുകയാണ്.
സെപ്തംബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.അജു വര്‍ഗ്ഗീസ്,മനോജ് കെ ജയന്‍,രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ വേഷമിടുന്നു. നായിക മുതുമുഖമാണ്.

© 2024 Live Kerala News. All Rights Reserved.