ട്രയിനില്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണ് യുവതിയുടെ കൈയ്യും കാലും അറ്റു; സംഭവം നടന്നത് കൊല്ലം റെയില്‍വേസ്റ്റേഷനില്‍

കൊല്ലം: ട്രയിനില്‍ കയറുന്നതിനിടെ പിടിവിട്ട് ട്രാക്കില്‍ വീണ് യുവതി ട്രയിനിനടിയില്‍പ്പെട്ട് കൈകാലുകള്‍ അറ്റു. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിലാണ് അപകടം. ട്രെയിനിന്റെ അടിയില്‍പ്പെട്ട് സ്ത്രീയുടെ കൈയും കാലും അറ്റു. കൊല്ലം പളളിമുക്ക് സ്വദേശി മെര്‍ഹബാനാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ട്മണിയോടെയായിരുന്നു അപകടം. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ കാല്‍വഴുതി ഇവര്‍ ട്രാക്കിലേക്ക് വീഴുകയായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കൊളെജിലേക്ക് കൊണ്ട് പോയി.

© 2024 Live Kerala News. All Rights Reserved.