റയില്‍ ഗതാഗതം പുന:സ്ഥാപിച്ചു; പാളം തെറ്റിയതിനെ തുടര്‍ന്നുളള ബോഗികള്‍ നീക്കിയതിന് ശേഷം ട്രയല്‍ സര്‍വീസ് നടത്തി; ട്രയിനുകള്‍ വൈകിയോടും

അങ്കമാലി: പാളം തെറ്റിയതിനെത്തുടര്‍ന്ന് തുടര്‍ന്ന് സ്തംഭിച്ച റെയില്‍ ഗതാഗതം മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ പുന:സ്ഥാപിച്ചു. ഏറെ നേരത്തെ അറ്റകുറ്റപ്പണികള്‍ നടത്തി. ഇന്നലെ രാത്രിയോടെ തിരുവനന്തപുരം ഭാഗത്തേക്കുളള ട്രെയിനുകള്‍ ഓടുന്നതിനുളള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. പുലര്‍ച്ചയോടെ് ഇരുട്രാക്കുകളിലൂടെയും ട്രെയിനുകള്‍ ഓടി തുടങ്ങി. പാളം തെറ്റിയ ബോഗികള്‍ നീക്കിയ് ശേഷം ട്രയല്‍ സര്‍വീസ് നടത്തി. കറുകുറ്റി ഭാഗത്ത് ട്രെയിനുകള്‍ വേഗം കുറയും. ഇന്ന് മൂന്ന് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. മറ്റു ചില ട്രെയിനുകള്‍ വൈകിയോടും. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിട്ടുളളത്. തിരുവനന്തപുരത്ത് എത്തേണ്ട പല ട്രെയിനുകളും തിരുനെല്‍വേലി വഴി തിരിച്ചുവിട്ടു. ഇന്നലെ എറണാകുളത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മരുസാഗര്‍ എക്‌സ്പ്രസ് ഇന്നുരാവിലെ 10ന് പുറപ്പെട്ടത്. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് വൈകിയാണ് എറണാകുളത്ത് നിന്ന് പുറപ്പെട്ടത്. കൂടാതെ ഇന്നലെ പോകേണ്ടിയിരുന്ന തിരുവനന്തപുരംലോകമാന്യതിലക് എക്‌സ്പ്രസ് ഇന്ന് വൈകിട്ട് പുറപ്പെടും. ഇന്നലെ പോകേണ്ടിയിരുന്ന തിരുവനന്തപുരംഗുവഹാത്തി എക്‌സ്പ്രസ് ഇന്നുപുറപ്പെടുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. പാളത്തിന്റെ പഴക്കമാണ് പാളംതെറ്റാന്‍ കാരണമെന്നും അട്ടിമറികളൊന്നുമില്ലെന്നും റയില്‍വേ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.